Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം കൂട്ടാം
രോഗ പ്രതിരോധം കൂട്ടാം. രോഗങ്ങളെ തടയാം സ്വന്തം ശരീരത്തെ കൂടുതൽ സ്നേഹിക്കാം .മറ്റെന്തിനെക്കാളും വലുത് ആരോഗ്യമാണെന്ന് കാലം വീണ്ടും തെളിയിക്കുകയാണ്.പ്രതിരോധശേഷിയുണ്ടെങ്കിലെ ഒരു രോഗം വന്നാൽ അതിനെ അതിജീവിക്കാൻ കഴിയൂ. ആരോഗ്യമുള്ള ശരീരത്തിൽ രോഗാണുക്കൾക്ക് സ്ഥാനമില്ലെന്ന് ഈ കൊറോണ കാലം ഓർമ്മിപ്പിക്കുന്നത് ഇതു തന്നെ ജീവിതരീതിയിൽ അല്പ്പ മൊന്ന് ശ്രദ്ധിച്ചാൽ മതി. പ്രതിരോധശേഷിക്ക് വേണ്ടത് ഭക്ഷണത്തിൽ പച്ചക്കറികളും പഴങ്ങളും കൂടുതൽ ഉൾപ്പെടുത്താം.
ഇവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ ശരീരത്തിൽ പ്രതിരോധശേഷി കൂട്ടും. മാംസാഹാരങ്ങൾ പാകം ചെയ്യുമ്പോൾ നന്നായി വേവിച്ച് വേണം കഴിക്കാൻ .പ്രതിരോധശേഷി കൂട്ടാൻ വ്യായാമം നല്ലതാണ് രാവിലത്തെ നടത്തം നമ്മളെ പോസിറ്റീവാക്കും. ഉറക്കം വളരെ പ്രാധാനമാണ് ഒരു ദിവസം എട്ട് മണിക്കൂറെങ്കിലും ഉറങ്ങിയെപറ്റു.വൈകി കിടക്കുന്നത് ഒഴിവാക്കുക. നേരത്തെ ഉണർന്ന് വ്യായാമം ചെയ്യക.വൈകിയുളള ഉറക്കം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും.വ്യക്തിശുചിത്യം പാലിക്കുക. കൈൾ സോപ്പിട്ട് കഴികുന്നത് ശീലമാക്കുക.ഇത് കൊറോണ കാലത്ത് മാത്രമല്ല തുടർന്നും ശീലമാക്കുക. സമ്മർദ്ധം കുറക്കുന്നത് മറ്റൊരു പ്രധാന കാര്യമാണ്. സമ്മർദ്ധം കൂടിയാൽ മാനസിക ആരോഗ്യം ശാരീരിക ആരോഗ്യം ഒരുപോലെ തകരും. പോസിറ്റീവായിരിക്കാൻ ശ്രമിക്കുക. സമ്മർദ്ധം ഉണ്ടാക്കുന്ന കാര്യങ്ങളെ മനപൂർവം ഒഴിവാക്കുക.ഇതൊക്കെ പ്രാവർത്തികമായാൽ പ്രതിരോധശേഷി കൂട്ടാം.
|