സെന്റ്.മേരീസ് എൽ.പി.എസ്. വിഴിഞ്ഞം/അക്ഷരവൃക്ഷം/പരിസര ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
00:37, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- St.Mary's LPS Vizhinjam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസര ശുചിത്വം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസര ശുചിത്വം

വ്യക്തിശുചിത്വം പോലെ പരമപ്രധാനമാണ് പരിസര ശുചിത്വം രോഗം വന്നിട്ട് ചികിത്സ തേടുന്നതിനേക്കാൾ രോഗം വരാതെ നോക്കുന്നതാണ് നല്ലത് . രോഗകാരികളായ സൂക്ഷ്മജീവികൾ ശരീരത്തിൽ പ്രവേശിക്കുന്നത് മൂലമാണ് നമുക്ക് രോഗങ്ങൾ ഉണ്ടാകുന്നത് . ഓരോ ജീവിയും അതിനു ചുറ്റുപാടുമുള്ള മറ്റു സഹജീവികളും അജീവിയഘടകങ്ങളുമായി പരസ്പരം ആശ്രയിച്ചാണ് ജീവിക്കുന്നത് . അത്കൊണ്ട് തന്നെ നാം ജീവിക്കുന്ന ചുറ്റുപാട് വൃത്തി ഹീനമായി സൂക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ് . ഇന്ന് നമ്മുടെ നാട് പലവിധ പകർച്ച രോഗങ്ങളുടെയും നാടായികൊണ്ടിരിക്കുകയാണ്. അതിൽ കൂടുതലും കൊതുകു പരത്തുന്ന രോഗങ്ങളാണ് .നമ്മുടെ പരിസരങ്ങളിൽ മലിന ജലം കെട്ടിക്കിടക്കുന്നത് പലരോഗങ്ങൾക് കാരണമാകുന്നുണ്ട് .ഡെങ്കിപ്പനി ,ചിക്കൻഗുനിയ ,മലമ്പനി എലിപ്പനി .മഞ്ഞപിത്തം മലേറിയ ,പകർച്ചപ്പനി അച്‌ 1 എൻ 1 ,തുടങ്ങിയ അപകടകാരിയായ രോഗങ്ങൾ ഇങ്ങനെ ഉണ്ടാക്കുന്നവയാണ്. കൊതുകുകളുടേ എണ്ണം വർധിക്കുന്നതും ശുദ്ധജല ധൗർലഭ്യമാണ് മിക്ക പകർച്ച രോഗങ്ങൾക്കും പ്രധാന കാരണം. വ്യക്തിശുചിത്വം പാലിക്കുന്നതിനോടോപ്പം പരിസരശുചിത്വം കൂടി പാലിച്ചാലേ കൊതുകുകളുടെയും രോഗകാരികളായ മറ്റു ജീവികളുടെയും എണ്ണം പെരുകാതിരിക്കു .പൊതു സ്ഥലങ്ങളിലും , ജല സ്രോതസുകളിലും ചപ്പുചവറുകളും മാലിന്യങ്ങളും നിക്ഷേപിക്കാതിരിക്കാം .പകർച്ചരോഗങ്ങളിൽ നിന്നും രക്ഷനേടാം . കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ബോധ പൂർവം പ്രവർത്തിച്ചാൽ നമ്മുടെ നാടിനെ വ്യാധികളിൽ നിന്നും രക്ഷിക്കാം നാടിന്റെ യശസ്സ് നിലനിർത്താം.

നിഷാന്ത് കെ എസ്
4 A സെന്റ് മേരീസ് എൽ പി എസ് വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം