ജി.യു.പി.എസ് ചോലക്കുണ്ട്/അക്ഷരവൃക്ഷം/ഇനി തുടരണം ഈ ശുചിത്വം
ഇനി തുടരണം ഈ ശുചിത്വം നല്ല ആരോഗ്യശീലങ്ങൾ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിത ശൈലി രോഗങ്ങളെയും ഒഴിവാക്കാം.ഏതെങ്കിലും ഒരു രോഗം വന്നു കഴിഞ്ഞിട്ടുളളതിനു ശേഷം മാത്രം എടുക്കുന്ന കരുതലുകൾ ഇനി നമുക്ക് ഒഴിവാക്കാം. അതിനു വേണ്ടി നാം വ്യക്തിശുചിത്വം പാലിക്കണം.അതു ജീവിതത്തിൻ്റെ ഭാഗമാക്കിവേണം മുന്നോട്ടു പോകാൻ.ആരോഗ്യ ശുചിത്വത്തിന് പ്രധാനമായും മൂന്നു ഘടകങ്ങൾ ഉണ്ട്.അതായത് വ്യക്തി ശുചിത്വം,ഗൃഹ ശുചിത്വം, പരിസര ശുചിത്വം.വ്യക്തി ശുചിത്വം പാലിക്കാൻ നമ്മൾ ധാരാളം കാര്യങ്ങൾ ശ്രദ്ധിക്കണം. കൃത്യമായ ഇടവേളകളിൽ കൈകൾ സോപ്പിട്ട് കഴുകുക.വായ,മൂക്ക്,കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക.മാസ്ക് ഉപയോഗിക്കുക, ഹസ്തദാനം ഒഴിവാക്കുക,പകർച്ച വ്യാധി ബാധിതരുമായി നിശ്ചിത അകലം പാലിക്കുക,അനാവശ്യ ആശുപത്രിസന്ദർശനങ്ങൾ ഒഴിവാക്കുക. ഓരോ വ്യക്തിയും വ്യക്തി ശുചിത്വം പാലിച്ചാൽ നമുക്ക് സാമൂഹിക ശുചിത്വം ഉറപ്പു വരുത്താം. അതിലൂടെ നല്ലൊരു ആരോഗ്യ പരമായ ജീവിതം ഉറപ്പു വരുത്താം.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം