ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/മഹാവിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
23:50, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= മഹാവിപത്ത് | color=2 }} <center> <poem> ഭൂമി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാവിപത്ത്

ഭൂമി തൻ പച്ചയുടുപ്പിനെ വെട്ടിയവർ
പുത്തനാം ബംഗ്ളാവ് പണിതുയർത്തി.
അതിനുള്ളിൽ ഇരുന്നുകൊണ്ടോരോരോ ചിന്തകൾ മനുഷ്യനെ ഭ്രാന്തനായ് മാറ്റിയല്ലോ.
എങ്ങും ലഹളയും കൊള്ളിവെയ്പ്പും
ചെയ്തവർ മുന്നോട്ടു പോയീടവെ
അത് കണ്ടു ഭൂമിയോ കണ്ണീർ വാർത്തു
അവിടെനിന്നുരുവായി കീടങ്ങളും.
ആ കീടങ്ങളെക്കണ്ടു പരിഹസിച്ചു.
മൂഢനാം മർത്യനും കൂട്ടുകാരും.
അവയൊത്തുവന്നു ആക്രമിച്ചു
ജീവനെടുത്തു മെല്ലെമെല്ലെ.
അവയെ തകർക്കുവാൻ ആയുധമില്ലാതെ
പാവം മനുഷ്യൻ പകച്ചു പോയി.
എന്തിനും മീതെയാണായുസ്സെന്നുള്ളൊരു
സത്യം അവരപ്പോൾ തിരിച്ചറിഞ്ഞു.

അക്ഷയ് പി കെ
5 C ജി.യു.പി.എസ്.എടത്തറ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത