സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/പുനർജനി

Schoolwiki സംരംഭത്തിൽ നിന്ന്
23:46, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 033056 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= പുനർജനി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുനർജനി

ഭൂമിയെന്ന അമ്മയ്ക്ക് ദൈവം തന്ന ഏറ്റവും വലിയ സമ്മാനമാണ് മനുഷ്യൻ.ഭൂമിയിൽ വച്ച് ആറ്റവും ബുദ്ധിയുള്ള ഒരേയൊരു ജീവി "മനുഷ്യൻ".മനുഷ്യൻ എന്ന മായാജാലക്കാരൻ അവന്റെ കഴിവിനെ ഭൂമിമാതാവ് വാനോളം ഉയർത്തി.കാലത്തിന്റെ ഇടനാഴികളിൽ അവന്റെ മായാജാലത്തിൽ ഉണ്ടായ പ്രശംസയും സന്തോഷവും പതുക്കെ അവനെ അഹങ്കാരിയാക്കി മാറ്റി.ഈശ്വരനും തിന്മയും തമ്മിലുള്ള ഏറ്റുമുട്ടലിൽ എപ്പോഴോ ഉണ്ടായ പോറലിലൂടെ തിന്മ അതിന്റെ വിഷം മനുഷ്യനിലേക്ക് കുത്തിനിറച്ചു.ആ വിഷം മനുഷ്യനെ ഒരു മഹാ വ്യാളിയാക്കി മാറ്റി.ഭൂമിയെ അവൻ വലിച്ചു മുറുക്കി.വേദനകൊണ്ട് പുളഞ്ഞ ഭൂമിയെ വികസനമെന്ന ചവിറ്റുകൊട്ടയിലേക്ക് അവൻ വലിച്ചെറിഞ്ഞു.‍ നൂറ്റാണ്ടുകൾകൊണ്ടുണ്ടായ ഭൂമിയുടെ സ്വപ്നത്തെ കേവലം നാളുകൾ കൊണ്ട് മനുഷ്യൻ വേരോടെ പിഴുതെറിഞ്ഞു.സ്വന്തം മാതാവിനെ പിച്ചിചീന്തുന്നതുകണ്ട് നോക്കിനിൽക്കാൻ വിധിക്കപ്പെട്ട മറ്റു ജീവജാലങ്ങൾ . കാലത്തിനനുസരിച്ച് ഭൂമിയും മനുഷ്യനും മാറി മാറി ഭൂമിയിൽത്തന്നെ വേറൊരു ജീവിതം സൃഷ്ടിച്ചെടുത്തു.മനുഷ്യൻ കഴിഞ്ഞ ഇന്നലകൾ ഭൂമിക്കൊരിക്കലും യാഥാർത്ഥമാകാത്ത ദിവാ സ്വപ്നങ്ങൾ ആയി മാറി,അല്ലെങ്കിൽ മാറ്റി ഇപ്പോഴത്തെ മനുഷ്യൻ.പണ്ടുകാലത്തു ചോറുകൊടുക്കാൻ കുട്ടികളുടെ പുറകെ ഓടുന്നതുപോലെ ഇപ്പോഴത്തെ മനുഷ്യൻ പണത്തിനു പുറകെ ഓടുന്നു. മനുഷ്യർ‍ പണത്തിനു വേണ്ടി മാറി മാറി ഏതു വഴിയിലൂടെ സമ്പാദിക്കാം എങ്ങനെ സമ്പാദിക്കാം എന്ന് ചിന്തിച്ചു തുടങ്ങി.പണത്തിനുവേണ്ടി മനുഷ്യൻ ഏതു വൃത്തികെട്ട വഴിയും സ്വീകരിക്കുവാൻ തുടങ്ങി.മനുഷ്യന്റെ ആഡംബരത്തിനുവേണ്ടി ഭൂമിയെ കരുവാക്കി.പ്രഹരം സഹിക്ക വയ്യാതെ ഭൂമി തന്റെ അമ്മ പട്ടം അഴിച്ചുവെച്ചു.മനുഷ്യരുടെ ആധിപത്യത്തിനുമേൽ കലിതുള്ളി താണ്ഡവമാടി ഭൂമി. ഹൃദയം പൊട്ടുന്ന സങ്കടത്തിൽ നിന്നും പ്രപഞ്ചം മുഴുവൻ എരിച്ചു കളയാനുള്ള ദേഷ്യത്തിൽ നിന്നും ഭൂമിതന്നെ വിഘടിപ്പിച്ചെടുത്ത ഒരുശക്തി കാലനായി അവതരിച്ചു.മനുഷ്യന്റെ കടന്നുകയറ്റം കൊണ്ട് ക്രോധത്താൽ ഭൂമിയിലെ ദുഷ്ടശക്തിക്കുമേൽ കാലൻ തന്റെ പാശംഎറിഞ്ഞു.അതിൽ നിന്ന് അടർന്നു വീണ ഒരു ബിന്ദു ഭൂമിയിൽ വന്നു വീണു.അങ്ങനെ ഭൂമിയിൽ ഒരു സർവ്വനാശകൻ പിറവിയെടുത്തു.ഉരുണ്ടുകൂടിയ ശരീരത്തിൽ അനേകം കൈകളുള്ള ഒരു അന്ധകൻ ഭൂമിയുടെ ഏതോ കോണിൽ കാത്തിരുന്നു, തന്റെ ഇരക്കുവേണ്ടി. ഒരു രോഗമായി മനുഷ്യൻ ദിനംപ്രതി ചെയ്തുകൂട്ടുന്ന ഏതൊക്കൊയോ തെറ്റുകളിലൂടെ അവൻ മനുഷ്യനിലേക്കു പ്രവഹിച്ചു പകവീട്ടാൻ തുടങ്ങി.ആയുധം കൊണ്ടോ കൈകൾ കൊണ്ടോ അല്ല തന്റെ ഇരയെ അവൻ നശിപ്പിച്ചത് അവനിലൂടെ ത്തന്നെയാണ്.മനുഷ്യൻ മനുഷ്യനോടുള്ള സമ്പർക്കം മൂലം ആ രോഗാത്മാവ് ലോകം മുഴുവൻ തീ പോലെ പടർന്നു പിടിച്ചു.ആ രോഗാത്മാവിന്റെ കലിയാൽ മനുഷ്യർ ചത്തൊടുങ്ങാൻ തുടങ്ങി.അവസാനമില്ലാത്ത ഈ രോഗചങ്ങലയ്ക്കു കനം കൂടുവാൻ തുടങ്ങി .അതോടൊപ്പം കെട്ടുകളും.ദിവസങ്ങൾ കടന്നു പോകുംന്തോറും ആകെട്ട് കടും കെട്ടായി മാറി. ഈ സംഭവങ്ങളിൽ നിന്നും മനുഷ്യൻ ഒരു കാര്യം പഠിച്ചു.ഇനിയെങ്കിലും അഹന്തയുടെ കുപ്പായം അഴിച്ചു വെയ്ക്കണമെന്നും നല്ല മനുഷ്യനായി ജീവിക്കണമെന്നും.ആ തീരുമാനമായിരുന്നു ആ രോഗത്തിന്റെ പടുകുഴിയിൽനിന്നുംഉയർത്തെഴുന്നേൽക്കാനുള്ള ആദ്യത്തെ ചവിട്ടുപടി.ഇനി വേണ്ടത് പ്രതിരോധമാണ്. മനസ്സുകൊണ്ട് അടുത്ത് ശരീരം കൊണ്ട് അകലം പാലിക്കുക.വെള്ളവും സോപ്പും ഉപയോഗിച്ച് ഇടയ്കിടെ കൈ കഴുകുക.മാസ്ക് ധരിച്ച് മാത്രം പുറത്തിറങ്ങുക.ആഡംമ്പരം ഒഴിവാക്കുക,പൊതു സ്ഥലങ്ങളിൽ പോകുന്നത് കുറയ്ക്കുക,ആഘോഷങ്ങൾ മാറ്റിവെക്കുക,ഇതിലൂടെ നമുക്ക് ലോകത്തെ വിഴുങ്ങാൻ നിൽക്കുന്ന കോറോണയെന്ന മഹാ വ്യാധിയെ പ്രതിരോധിക്കാം.ഒന്നോർക്കണം ഭൂമിയിലെ മാലാഖമാരായ ആരോഗ്യപ്രവർത്തകരെ.ലോകം വിറങ്ങലിച്ച് നിൽക്കുമ്പോൾ ആത്മവിശ്വാസത്തോടെ നമുക്കൊപ്പം നിൽക്കുന്ന സന്നദ്ധ പ്രവർത്തകരെ മറക്കാനാവില്ല.ആവശ്യക്കാർക്ക് ഭക്ഷണ പൊതികളും മരുന്നുകളും മറ്റ് അത്യാവശ്യ സേവനങ്ങളും നൽകുന്നവരെ നന്ദിയോടെ ഓർക്കാം.സർക്കാർ അധികൃതരുടെ ഉത്തരവാദിത്വബോധം പ്രശംസനീയമാണ്.അധികാരികൾ ജനങ്ങൾക്കുവേണ്ടി സൗജന്യ റേഷൻ വിതരണം നടത്തുന്നു.ഈ ലോക്ക്ഡൗൺകാലത്ത് പകൽ അന്തിയോളം ജോലി ചെയ്ക് ജനസേവനവും ക്രമസമാധാന പാലനവും നടത്തുന്ന നമ്മുടെ പോലീസ് ഉദ്യോഗസ്ഥർ .ഇതൊക്കെ മനുഷ്യനിൽ വറ്റാത്ത നന്മകൾ ഉണ്ടെന്ന്ബോധ്യപ്പെടുത്തുന്നു.നമ്മൾ വിജയിക്കും ഈ മഹാവ്യാധി കൊറോണയയെയും തോൽപ്പിച്ചുകൊണ്ട് നമുക്ക് ഒന്നുചേർന്ന് മുന്നേറാം.

എൽവിൻ ജോജൻ
8 ബി സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ