ഗവ.യു.പി.സ്കൂൾ പെണ്ണുക്കര/അക്ഷരവൃക്ഷം/ആഗോളതാപനം
ആഗോളതാപനം
ഇന്ന് മനുഷ്യരും മൃഗങ്ങളുമെല്ലാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ആഗോളതാപനം. ഒരു ദീർഘ കാലയളവിലെ ചൂട് ശരാശരി ഉള്ളതിനേക്കാൾ കൂടുന്നതിനാണ് ആഗോളതാപനം. ഇതിനു കാരണം എന്താണെന്ന് നോക്കാം. അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ അളവ് കൂടുമ്പോൾ ഭൂമിയിലെ ചൂടും കൂടുന്നു. അമ്പതിലേറെ ഹരിതഗൃഹവാതകങ്ങൾ അന്തരീക്ഷത്തിലുണ്ട്. കാർബൺ ഡൈ ഓക്‌സൈഡ്, നൈട്രസ് ഓക്‌സൈഡ്, മീതൈൻ, എന്നിവ ഇവയിൽ ചിലതാണ്. ഭൂമിയുടെ അന്തരീക്ഷത്തിലെ ചൂട് നിലനിർത്തുക എന്നതാണ് ഇതിന്റെ പ്രധാന ജോലി. എന്നാൽ നമ്മൾ നിത്യം ഉപയോഗിക്കുന്ന വാഹനങ്ങളിലെയും ഫാക്ടറികളിലെയും മറ്റും പുക കാരണം ഹരിതഗൃഹവാതകങ്ങളുടെ അളവ് വർധിക്കുന്നത് മൂലം ഭൂമിയിൽ ചൂട് കൂടിക്കൊണ്ടേയിരിക്കുന്ന അവസ്ഥ ആയിരിക്കുന്നു അതായത് ആഗോളതാപനം. ഇത് മൂലം ഭൂമിയിലെ ജലസ്രോതസ്സുകൾ വറ്റി വരളുന്നത് മൂലം ആർക്കും വെള്ളം കിട്ടാത്ത അവസ്ഥ ഉണ്ടാകുന്നു. പ്രശസ്ത പരിസ്ഥിതി പ്രവർത്തക ആയ ഗ്രേറ്റ തുൻബെർഗ് പരിസ്ഥിതിയെ സംരക്ഷിക്കാൻ നടപടി എടുക്കാത്ത ലോകത്തിലെ നേതാക്കൾ ക്കെതിരെ പോരാടുന്ന പെൺകുട്ടിയാണ്. ഇനിയും നമ്മൾ പ്രകൃതിയെ നശിപ്പിക്കരുത്. സംരക്ഷിക്കണം, ഒരു മരം വെട്ടിയാൽ പത്തു മരം നടണം, പ്ലാസ്റ്റിക് വലിച്ചു എറിയരുത്, വാഹനങ്ങൾ അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുക. ഭൂമി ഇനി നമ്മുടെ കൈയിൽ ആണ്. നമ്മൾ ആണ് അതിനെ സംരക്ഷിക്കേണ്ടത്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം