എസ്.എൻ.എം.ഗവ.ബോയ്സ് എച്ച്.എസ്.എസ് , ചേർത്തല/അക്ഷരവൃക്ഷം/പരിസ്ഥിതി ,ശുചിത്വം ,രോഗപ്രതിരോധം ...

Schoolwiki സംരംഭത്തിൽ നിന്ന്
22:37, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Praveenv (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ,ശുചിത്വം ,രോഗപ്രത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി ,ശുചിത്വം ,രോഗപ്രതിരോധം ...

കോവിഡ് 19എന്ന മഹാമാരി നമ്മുടെ രാജ്യത്ത് പിടിപെട്ടിട്ടുള്ള ഈ സാഹചര്യത്തിൽ നാം പാലിക്കേണ്ട ചില കടമകൾ ഉണ്ട് .അതിനായി നാം നമ്മുടെ പരിസരം ,ശുചിത്വം ,രോഗപ്രതിരോധം ഇവയെക്കുറിച്ച് ബോധവാനാകേണ്ടതുണ്ട് .അതിനെക്കുറിച്ചുള്ള ഒരു ലേഖനം ആണിത് .

കോവിഡ് 19എന്ന ഈ രോഗം മാത്രമല്ല ഏത് രോഗവും പടരാതിരിക്കാൻ നാം നമ്മുടെ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം .വെള്ളം കെട്ടിക്കിടക്കാതെ നോക്കുക .ചപ്പുചവറുകൾ നല്ല രീതിയിൽ സംസ്കരിക്കുക .വീടും പരിസരവും അണുവിമുക്തമാക്കുക .നമ്മൾ ഓരോരുത്തരുടെയും കടമ ആണിത് .

കോവിഡ് 19എന്ന മഹാമാരി നമ്മുടെ ശരീരത്തെ ബാധിക്കുന്നത് സ്പര്ശനത്തിലൂടെ ആണ് .അതിനാൽ വ്യക്തിശുചിത്വം വളരെ പ്രധാനപ്പെട്ട ഒന്നാണ് .കഴിവതും വ്യക്തിസമ്പർക്കം പുലർത്താതിരിക്കുക .ദിവസത്തിൽ നാലു തവണയെങ്കിലും കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം .അല്ലെങ്കിൽ സനിറ്റീസിർ ഉപയോഗിക്കുക .മാസ്‌ക് നിർബന്ധമായും ധരിക്കുക .തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം തൂവാല ഉപയോഗിച്ച് മൂടുക .അതിനു ശേഷം തൂവാല സോപ്പ് ഉപയോഗിച്ച് കഴുകി വെയിലിൽ ഉണക്കണം .രോഗലക്ഷണങ്ങൾ പ്രധാനമായും പനി ,ക്ഷീണം ,ചുമ ,ജലദോഷം ,തൊണ്ടവേദന ,ശരീരവേദന എന്നിവയാണ് .ചിലർക്ക് കണ്ണുകളിൽ വേദന അനുഭവപ്പെടും .

ഈ രോഗത്തെ തടയുന്നതിനായി ഏറ്റവും പ്രധാനമായത് വീടുകളിൽ ഇരിക്കുക എന്നുള്ളതാണ് .എല്ലാവരിൽ നിന്നും ഒരു നിശ്ചിത അകലം പാലിക്കുക .രോഗം വരുന്നതിലും നല്ലത് വരാതിരിക്കാൻ നോക്കുക എന്നുള്ളത് ആണ് .ഇതുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടനെ തന്നെ ആരോഗ്യപ്രവർത്തകർ അറിയിക്കേണ്ടതാണ് .നാം ഒറ്റകെട്ടായി നിന്നുകൊണ്ട് ഈ മഹാമാരിയെ തുരത്താനായി പ്രയത്നിക്കാം ......

വിഷ്‍ണ‍ു വി
9 A എസ്.എ൯.എം.ഗവ.ബോയ്സ്.എച്ച്.എസ്.എസ്.ചേ൪ത്തല
ചേ൪ത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം