ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/കൊറോണക്കാലവും മൗനനൊമ്പരങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
22:33, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44050 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലവും മൗനനൊമ്പരങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലവും മൗനനൊമ്പരങ്ങളും

ദിവാകരന്റെ കരസ്പർശം ഭൂമിയിൽ വ്യാപിച്ച് തുടങ്ങിയതേയുള്ളു. അസഹനീയമായ ചൂട്, പക്ഷേ എന്റെ ഉള്ളിൽ കുളിർ മഴ പെയ്യുന്നുണ്ടായിരുന്നു. എന്തെന്നാൽ കുടുംബങ്ങൾ തമ്മിലുള്ള ബന്ധത്തിനു എപ്പോൾ വേണമെങ്കിലും തകരാറ് സംഭവിക്കാം എന്ന രീതിയിലായിരുന്നു അന്ന്. പക്ഷേ ഇന്ന് കൊറോണ എന്ന മഹാമാരിയിൽ ലോകമാണ്ട് പോകുമ്പോൾ ആ ബന്ധങ്ങൾ തമ്മിലുള്ള കരുതൽ കൂടിയിരിക്കുന്നു.

എന്തെന്നോ ?

എന്റെ പേര് ജാനകി, ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുബോഴായിരുന്നു. അമ്മയും അച്ഛനും തമ്മിലുള്ള ബന്ധം പിരിഞ്ഞത്. രണ്ടു പേർക്കും എന്നെ കൂടെ കൊണ്ടുപോണം. അങ്ങനെ അത് കുടുംബ കോടതി പരിഹരിച്ചു, ഒരാഴ്ച്ച അമ്മയുടെ കൂടെയും അടുത്താഴ്ച്ച അച്ഛന്റെ കൂടെയും.

എനിക്ക് പണ്ടു തന്നെ പന പോലെ ഉയർന്ന ഒരാഗ്രഹമുണ്ടായിരുന്നു അത് വേറൊന്നുമല്ല. ഒരിക്കലും ബന്ധങ്ങളിൽ വിള്ളൽ വരാൻ പാടില്ല. ഇതുവരെയും എനിക്കത് നേടാൻ കഴിഞ്ഞിട്ടില്ലായിരുന്നു. എനിക്ക് പതിനെട്ട് വയസ്സ് കഴിഞ്ഞപ്പോൾ അച്ഛൻ ഒരു ഫ്ലാറ്റിൽ റൂം ബുക്ക് ചെയ്തുതന്നു. ഞാനും അത് നിരസിച്ചില്ല. പിന്നെ എന്റെ ഇഷ്ട കോഴ്സുകൾ പഠിക്കാൻ അമ്മയുടെയും അച്ഛന്റെയും അനുവാദം വാങ്ങി. ഇരുപത്തിമൂന്നാം വയസ്സിൽ ഞാൻ ഡിഗ്രി പൂർത്തിയാക്കി എനിക്കിപ്പോൾ ഇരുപത്തിനാല് വയസ്സാണ് ഇപ്പോഴും അമ്മയുടെയും അച്ഛന്റെയും സ്നേഹം ഒരുപോലെ കിട്ടാൻ തുടിക്കുന്ന ഒരു പിഞ്ച് കുഞ്ഞിന്റെ മനസ്സാണ് എനിക്ക്.

അപ്പോഴാണ് രാജ്യത്ത് കൊറോണ വൈറസ്സ് പടരുന്നു എന്ന് വാർത്ത കേട്ടത്. സത്യം പറഞ്ഞാൽ ആ വാർത്ത കേട്ടതോടെ ഒറ്റക്ക് പുറത്തിറങ്ങാൻ പേടിയായിരുന്നു. അങ്ങനെ ഇരുന്നപ്പോഴാണ് രാജ്യത്ത് ലോക്-ഡൗൺ പ്രഖ്യാപിച്ചത്. പേടി കാരണം ഞാൻ ഉടനെ അച്ഛനെ വിളിച്ച് കാര്യം പറഞ്ഞു. അച്ഛനു എന്റെ കൂടെ വന്നു താമസിക്കുന്നതിൽ പ്രശ്നമാെ ന്നുമുണ്ടായിരുന്നില്ല അതിനു ശേഷം അമ്മയെ വിളിച്ചു അമ്മക്കും സമ്മതമായിരുന്നു. അങ്ങനെ പതിനൊന്നു വർഷങ്ങൾക്ക് ശേഷം അവരെ ഒന്നിച്ച് തിരിച്ച് കിട്ടാൻ പോകുന്നു. അവർ വന്നത് ഒരേ സമയത്തായിരുന്നു. രണ്ടു പേരും പരസ്പരം കണ്ടു. പഴയ ഓർമ്മകൾ പൂവിട്ടതുപോലെ എനിക്ക് തോന്നിപ്പോയി. റൂമിൽ വലിയ സൗകര്യമെന്നുമുണ്ടായിരുന്നില്ല എന്നാലും രണ്ടു ബെഡ്റൂമുണ്ടായിരുന്നു. ഒരു റൂമിൽ മുഴുവനും എന്റെ സാധനങ്ങളായിരുന്നു. മറ്റേ റൂം ഇതുവരെ തുറന്നിട്ടില്ല. ഞാൻ പറഞ്ഞു വേണമെങ്കിൽ രണ്ടു പേർക്കും ആ റൂമിൽ അഡ്ജസ്റ്റ് ചെയ്യാം..... എനിക്ക് ഒറ്റയ്ക്ക് കിടന്നാ ശീലം നിങ്ങളായിട്ട് അതിനു കോട്ടം വരുത്തില്ല എന്ന് വിചാരിക്കുന്നു ഇവിടെ താമസിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഇവിടെ നിന്ന് പോകാം പിന്നെ അവരും ഞാനും തമ്മിൽ ഒരു ബന്ധവുമില്ല, ഇത്രയും പറഞ്ഞ ശേഷം റൂമിൽ കയറി കുറ്റിയിട്ടു. എന്തായാലും എനിക്കുറിപ്പുണ്ട് ഈ കൊറോണ കാലം കഴിയുമ്പോൾ എനിക്ക് അമ്മയുടെയും അച്ഛന്റെയും കൈ പിടിച്ച് നടക്കാൻ കഴിയുമെന്ന്......

പക്ഷേ കുറച്ച് ദിവസങ്ങൾക്ക് ശേഷം എന്റെ നിർബന്ധ പ്രകാരം വീട്ടിലെ ആവശ്യ സാധനങ്ങൾ വാങ്ങാൻ അവർ പുറത്ത് പോയിരുന്നു. കുറച്ച് നാളുകൾ കഴിഞ്ഞ് അമ്മക്ക് കൊറോണ രോഗലക്ഷണങ്ങൾ കാണാനിടയായി. എന്റെ നെഞ്ചിൽ തീയായിരുന്നു. ഇത് അച്ഛനാേട് പറഞ്ഞു,അപ്പോൾ എനിക്ക് അച്ഛന്റെ കണ്ണുകളിൽ വേദന കാണാൻ കഴിഞ്ഞിരുന്നു. അമ്മയെ ഹോസ്പിറ്റലിൽ കൊണ്ടുപോകുമ്പോഴും അച്ഛൻ വല്ലാതെ അസ്വസ്ഥനായിരുന്നു.

അമ്മക്ക് കൊറോണ പോസിറ്റീവ് ആണ് എന്ന് അറിഞ്ഞപ്പോൾ എനിക്ക് വല്ലാത്ത പേടിയായിരുനു. പക്ഷേ ദൈവം കൂടെയുണ്ടായിരുന്നു. ഒരാഴ്ച്ചത്തെ ക്വാറന്റീനു ശേഷം രോഗം ഭേദമായിയെന്ന് ടെസ്റ്റ് റിപ്പോർട്ട് വന്നു. അതറിഞ്ഞപ്പോൾ അച്ഛന് വല്ലാത്ത സന്തോഷമായിരുന്നു. ഇനി എനിക്ക് തീർത്തും വിശ്വസിക്കാം. എന്റെ അമ്മയും അച്ഛനും ഒരിക്കലും പിരിയില്ലന്ന്........

ഈ കൊറോണ കാലവും ലോക് ഡൗണും ബന്ധങ്ങളുടെ പവിത്രത എന്തെന്ന് പലർക്കും മനസ്സിലാക്കിതന്ന കാലം കൂടിയാണ്.

ഐശ്വര്യ എസ് എൽ
9 ബി ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ