എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം/അക്ഷരവൃക്ഷം/പ്രതിരോധത്തിന്റെ കരുത്ത്
പ്രതിരോധത്തിന്റെ കരുത്ത്
പ്രതിരോധത്തിന്റെ കരുത്ത് ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന ഒരു ചെറിയ കുടുംബമായിരുന്നു രാമുവിന്റേത്. രാമു ഒരു കൃഷിക്കാരനായിരുന്നു. ഇരട്ടക്കുട്ടികളായ രാമുവിന്റെ മക്കളുടെ പേര് മിഥുനെന്നും നിധിനെന്നും ആയിരുന്നു. രണ്ടാളും സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞവരായിരുന്നു. രാമുവും ഭാര്യയും എന്നും രാവിലെ തങ്ങളുടെ വയലിലിലും കൃഷിയിടങ്ങളിലും ജോലിചെയ്തായിരുന്നു കുടുംബം പുലർത്തിയിരുന്നത്. വീട്ടിൽ സുലഭമായി കിട്ടുന്ന കാർഷികവിഭവങ്ങളോട് നിധിനു എന്നും പുച്ഛമായിരുന്നു. അച്ഛനെയും അമ്മയെയും സഹായിക്കാനും അവൻ തയ്യാറായിരുന്നില്ല. എപ്പോഴും വീടിന്റെ ഉള്ളിൽ തന്നെ ഇരിപ്പാണ് ജോലി. നേരെ വിപരീതമായിരുന്നു മിഥുൻ. വ്യായാമങ്ങൾ ചെയ്യാനും കൃത്രിമമല്ലാത്ത ഭക്ഷണം കഴിക്കുന്നതിനും അവൻ ഒരു മടിയയുമില്ലായിരുന്നു. പെട്ടെന്നൊരു ദിവസം നിഥിന് അസുഖം പിടിപെട്ടു. കടുത്ത ചൂടും പനീയും. ഉടൻതന്നെ മിഥുൻ വയലിൽ ചെന്ന് അമ്മയെയും അച്ഛനെയും വിവരം അറിയിച്ചു. അപ്പോൾത്തന്നെ നിധിനെ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയെ പരിശോധിച്ച ഡോക്ടറിന് കാര്യം മനസ്സിലായി. നിധിന് കൂടെക്കൂടെ പനി വരാറുണ്ട്. ശരീരത്തിന് രോഗപ്രതിരോധശേഷി ഇല്ലാത്തതാണ് കാരണം. എന്നും രാവിലെ വ്യായാമം ചെയ്യാണം ,പോഷകാഹാരം കഴിക്കണം ,രാവിലത്തെ ഇളവെയിൽ കൊള്ളണം, കൃഷികാര്യത്തിൽ കുടുംബത്തെ സഹായിക്കണം തന്നെയുമല്ല കടയിൽനിന്ന് വാങ്ങുന്ന ഭക്ഷണങ്ങൾ അമിതമായി കഴിക്കരുത്. ഇങ്ങനെയായാൽ നിധിൻ അസുഖങ്ങളില്ലാത്ത ആരോഗ്യമുള്ള ഒരു കുട്ടിയായി മാറും. അന്നുമുതൽ നിധിൻ പുതിയൊരാളായി. പ്രതിരോധത്തിന്റെ കരുത്തുറ്റ കുപ്പായമണിയാൻ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോഴഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോഴഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ