സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/അക്ഷരവൃക്ഷം/ കൊറോണ പേമാരി
കൊറോണ പേമാരി
ലോക രാജ്യങ്ങളിൽ വൻ രാജ്യങ്ങൾ എന്ന് അഹങ്കരിക്കുന്ന പല രാജ്യങ്ങളും പലവിധ മാരകരോഗങ്ങളുടെ വൈറസുകളെ തങ്ങളുടെ വൈറസ് ലാബിൽ ഇന്നും സൂക്ഷിക്കുന്നുണ്ട്. അങ്ങനെയുള്ള വൺ രാജ്യത്തിന്റെ വൈറസ് ലാബിൽ നിന്നും വ്യാപിച്ച് താണ് ഇന്ന് അപകടകാരിയായി മാറിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ്. മനുഷ്യന്റെ അതിക്രമം വർദ്ധിക്കുമ്പോൾ ലോകത്ത് പല മാറ്റങ്ങളും സംഭവിക്കും. അതിന്റെ പ്രതീകമാണ് ലോകമെമ്പാടും അനുഭവിച്ചുകൊണ്ടിരിക്കുന്ന പേമാരിയായി മാറിയ കൊറോണ വൈറസ്. ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നും 1937 ലാണ് ആദ്യമായി കൊറോണാ വൈറസിനെ തിരിച്ചറിഞ്ഞത്. കൊറോണ എന്ന ഈ മാ മാരകമായ രോഗം ധാരാളം മനുഷ്യജീവനുകൾ കൊയ്തെടുത്തു. എന്നാലും ഇന്നും ഈ രോഗത്തിന് പ്രതിവിധി കണ്ടെത്തിയിട്ടില്ല. ദശലക്ഷം ആളുകൾ ഇന്ന് ഈ രോഗത്തിന് അടിമകളായി മരണത്തോട് മല്ലിടുന്നു ഉണ്ട് അതിൽ ചില ദൈവത്തിന്റെ കരുണയും ജീവിതത്തിലേക്ക് തിരിച്ചു വരുന്നു ചിലർ മരണത്തിന് കീഴടങ്ങുന്നു. ഇതിനു മുൻപ് കോളറ, വസൂരി, എന്നീ രോഗങ്ങൾ മൂലം അനവധി ജീവനുകൾ എടുക്കപ്പെട്ടത് ഉണ്ട്. എങ്കിലും അന്ന് അതെല്ലാം ഓരോ രാജ്യങ്ങൾ തമ്മിലുള്ള വിദ്വേഷത്തിനും പകയുടെയും ഫലമായിട്ടായിരുന്നു. എന്നാൽ ഇന്ന് ശാസ്ത്രം ഒത്തിരി വളർന്നു അപ്പോൾ ആയുധങ്ങൾ ഇല്ലാതെ ആളുകൾ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും യുദ്ധങ്ങളോ, വെടിവെപോ, ഒന്നുമില്ലാതെ ഒരു മൂന്നാം മഹായുദ്ധം ആയിരുന്നു. മനുഷ്യർ പ്രകൃതിയുടെ മേൽ നടത്തുന്ന കടന്നുകയറ്റം നാൾക്കുനാൾ വർധിക്കുകയാണ്. അപ്പോൾ പ്രകൃതി നമുക്ക് തരുന്ന ചില തിരിച്ചടികൾ ആണ് ഇത്. പ്രകൃതി അമ്മയാണ്. അമ്മയെ മാനഭംഗപ്പെടുത്തിയത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യത്തിന് ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശമുണ്ട്. എന്നാൽ മനുഷ്യൻ ഈ അവകാശത്തെ തട്ടിത്തെറിപ്പിച്ച് നശിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇന്ന് ലോക രാഷ്ട്രങ്ങളെ തന്നെ തങ്ങളുടെ ചൊൽപ്പടിക്ക് നിർത്തുന്ന ബ്രിട്ടനും, അമേരിക്കയും, പോലുള്ള വൻകിട രാജ്യങ്ങൾ പോലും ഈ ചെറിയ വൈറസിനു മുന്നിൽ പകച്ചുനിൽക്കുകയാണ്. ഇന്ന് സമ്പന്ന രാജ്യങ്ങൾ എന്നറിയപ്പെടുന്ന അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ചൈന, ജർമനി, തുടങ്ങിയ വൻ രാജ്യങ്ങളിൽ കൊറോണ താണ്ഡവം- ആടുകയാണ്. ഈ ഓരോ രാജ്യങ്ങളിലും മരണങ്ങൾ പതിനായിരത്തിന് മുകളിലേക്ക് കുതിക്കുകയാണ്. ദൈവത്തെക്കാൾ കഴിവ് തങ്ങൾക്ക് ഉണ്ട് എന്ന് അഹങ്കരിക്കുന്നവർ ഇന്ന് ദൈവത്തിനു മുന്നിൽ പ്രാർത്ഥിക്കുകയും കരയുകയും ചെയ്യുന്നു. ഇവരുടെ ഈ പ്രവർത്തികൾ കാണുമ്പോൾ യുഗങ്ങൾക്ക് മുൻപ് ദൈവം തന്റെ പ്രവാചകനിലൂടെ മനുഷ്യരാശിക്ക് നൽകിയ മുന്നറിയിപ്പ് ഓർത്തുപോകുന്നു. (ഒബാദിയായുടെ 4 ൽ ) ഇപ്രകാരം പറയുന്നു" നീ കഴുകനെ പോലെ ഉയർന്നു പറന്നാലും നക്ഷത്രങ്ങളുടെ ഇടയിൽ കൂടു- കൂട്ടിയാലും അവിടെനിന്ന് നിന്നെ ഞാൻ താഴെയിറക്കും". മനുഷ്യൻ തന്റെ ബുദ്ധി ഉപയോഗിച്ച് അന്യഗ്രഹങ്ങളിൽ പോവുകയും അവയെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ ചില കാര്യങ്ങൾ ഇപ്പോഴും ദൈവം രഹസ്യമായി തന്നെ വച്ചിരിക്കുന്നു. മനുഷ്യൻ ദൈവത്തെ എന്ന് തിരിച്ചറിയുന്നത് അന്ന് ദൈവം എല്ലാ സുഖസൗകര്യങ്ങളും അവനെ അനുഗ്രഹിക്കും. എത്ര വലിയ കെടുത്തിയിലും തന്റെ ഭക്തരെ ദൈവം കാത്തു പരിപാലിക്കും. നമുക്ക് ഒറ്റക്കെട്ടായി ഈ രോഗത്തെ ചെറുത് നിൽക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ