എസ്.എൻ.എം.ഗവ.ബോയ്സ് എച്ച്.എസ്.എസ് , ചേർത്തല/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം ഈ മൂന്നു വിഷയങ്ങളും പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. പരിസ്ഥിതി നശീകരണ പ്രവർത്തനങ്ങളും മാനവരാശിയുടെ നിലനിൽപ്പിനു തന്നെ അപകടമാകും എന്ന് വർത്തമാനകാലം ഓർമ്മപ്പെടുത്തുന്നു. ജൂൺ 5 ലോകപരിസ്ഥിതി ദിനമായി ആചരിക്കപ്പെടുന്നു. ആ ദിവസം മാത്രമാണോ നമ്മൾ പ്രകൃതിയെ സ്നേഹിക്കേണ്ടത് ലോകത്തിന്റെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോൺ കാടുകളിൽ കഴിഞ്ഞ വർഷമുണ്ടായ ഉണ്ടായ കാട്ടുതീ വൻതോതിൽ വനനശീകരണത്തിന് കാരണമായി. വനം കൊള്ളക്കാരുടെ സ്വാർത്ഥ ലാഭത്തിനു ഇരയായത് സംരക്ഷിക്കപ്പെടേണ്ട മഴക്കാടുകളും നിരവധി ജന്തു വൈവിധ്യങ്ങളും കടലും കരയും ആകാശവും പോലും മലിനമാക്കുന്നു. മനുഷ്യന്റെ അതിനിവേശ ചരിത്രത്തിന് ഒരിടവേളയിൽ ഈ കൊറോണ കാലത്ത് പ്രകൃതി അതിന്റെ നൈർമല്യം കാട്ടിത്തുടങ്ങി, അതിന് തെളിവാണ് ലോകംമുഴുവൻ പ്രകൃതിയിലുണ്ടായ മാറ്റങ്ങൾ ഇറ്റലിയിലെ തടങ്ങളിൽ അരയന്നങ്ങൾ കൂട്ടത്തോടെ എത്തിയതും ജലാശയങ്ങളെ ഉണ്ടായ മത്സ്യ വൈവിധ്യങ്ങളും വാർത്തയിൽ നിറഞ്ഞത്, അമൃത്സറിൽ നിന്ന് 200 കിലോമീറ്ററോളം ദൂരെയുള്ള ഹിമാലയം ദൃശ്യമായത് വർഷങ്ങൾക്ക് ശേഷം. ശുചിത്വ ശീലങ്ങൾ ചെറുപ്പത്തിൽ തന്നെ പതിവാക്കണം, കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ശ്രദ്ധ പുലർത്തണമെന്നും ഈ കൊറോണാ കാലം ഒരാൾക്ക് നമ്മെ ഓർമിപ്പിക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേ൪ത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേ൪ത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ