എ ബി വി എച്ച് എസ് എസ്, മുഹമ്മ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

തൊടിയിലേയ്ക്കോടിയിറങ്ങി ഞാൻ,നീലാകാശം കണ്ടു
ഉയരേ പറക്കുംപരുന്തിനെ കണ്ടു
ഇളംകാറ്റിലാടുമീ തെങ്ങോലയിൽ ഉയലാടും കുരുവികൾ
കലപില പറഞ്ഞു പറന്നുപോകും കാക്കക്കൂട്ടവും കണ്ടു
പാട്ടുകൾ പാടി പതിഞ്ഞിരിക്കും കുയിലമ്മയേ കണ്ടു
പാടവരമ്പത്തോടിക്കളിക്കും കുളക്കോഴിക്കൂട്ടവും കണ്ടു
നെൽക്കതിർ കൊത്തിപ്പറക്കും തത്തക്കൂട്ടവും കണ്ടു
പൂവുകൾ തോറുംപാറിനടക്കും പൂമ്പാറ്റയെ കണ്ടു
തേൻ നുകരും ചെറുവണ്ടിനെ കണ്ടു
നീന്തിതുടിക്കുംനാട്ടു താറാവും,തുള്ളിക്കളിക്കും പരൽമീനുകളും,
 പ്രകൃതി നി എത്ര ലാവണ്യവതീ മലിനമാക്കില്ലൊരിക്കലും
ഞങ്ങൾ നിൻ കൊച്ചുമക്കൾ...............



 

ദേവാനന്തൻ കെ എസ്സ്
5 D എ ബി വി എച്ച് എസ് എസ്, മുഹമ്മ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത