ഇരിട്ടി.എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ കാലം
അതിജീവനത്തിന്റെ കാലം
ഇന്ന് ലോകത്ത് പടർന്നു പിടിക്കുന്ന കോവിഡ് എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ വളരെ ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ് ശുചിത്വം. വ്യക്തിശുചിത്വവും പരിസരശുചിത്വവും ഒരുപോലെ പ്രാധാന്യമർഹിക്കുന്നതാണ്. ശുചിത്വം ഓരോ വ്യക്തിയിൽ നിന്നും തുടക്കം കുറിക്കേണ്ടുന്നകാര്യമാണ്. വ്യക്തി ശുചിത്വം എന്നാൽ ശരീരം വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. അങ്ങനെ നമ്മുടെ ശരീരം വൃത്തിയായി സംരക്ഷിക്കുന്നത് പോലെ തന്നെ നാം നമ്മുടെ വീടും പരിസരവും വളരെ വൃത്തിയായി സൂക്ഷിക്കണം. പ്ലാസ്റ്റിക്കുകൾ അലക്ഷ്യമായി വലിച്ചെറിയരുത്, മലിനജലം കെട്ടിക്കിടക്കാൻ അനുവദിക്കരുത്, കാടു പടലുകൾ വെട്ടിത്തെളിച്ചു വൃത്തിയാക്കുക. അതുപോലെ നാം ഓരോരുത്തരും വളരെ ഗൗരവമായി എടുക്കേണ്ട ഒരു കാര്യം പ്രകൃതി നമുക്ക് അനുഗ്രഹിച്ചുതന്ന ജലസ്രോതസ്സുകൾ-( പുഴകളും, കുളങ്ങളും, തോടുകളും) മലിനമാക്കരുത്. മലിനജലം വഴി നമുക്ക് അനേകം മാറാവ്യാധികൾ പിടിപെടാനുള്ള സാഹചര്യം കൂടുതലാണ്. ഗാന്ധിജി വിഭാവനം ചെയ്ത "സ്വച്ഛഭാരതം" പ്രാവർത്തികമാക്കാൻ നാമോരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. നാം ഓരോരുത്തരും സ്വയം ശുചിത്വം പാലിക്കുന്നതോടൊപ്പം നമ്മുടെ വീടും പരിസരവും വൃത്തിയോട് കൂടി സൂക്ഷിക്കും എന്നും പരിസരമലിനീകരണം നടത്തില്ല എന്നും ഈ അവസരത്തിൽ നമുക്ക് ഒന്നിച്ച് പ്രതിജ്ഞ എടുക്കാം. " ശുചിത്വ നാട് സുന്ദര നാട് "
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ഉപന്യാസംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ഉപന്യാസംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ഉപന്യാസംകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ