സെന്റ് ഇഗ്നേഷ്യസ് യു പി എസ് പുത്തൻതോപ്പ്/അക്ഷരവൃക്ഷം/എൻ്റെ പരിസ്ഥിതിയെ സംരക്ഷിക്കുക
എന്റെ പരിസ്ഥിതിയെ സംരക്ഷിക്കുക
അതെ എല്ലാ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി നാം ആചരിച്ചു വരുകയാണ്.പാരിസ്ഥിതിക വിഷയങ്ങൾ ലോകജനതയ്ക്കു മുമ്പിൽ കൊണ്ടുവരിക എന്നതാണ് ഉദ്ദേശ്യം.വ്യവസായ സ്ഥാപനങ്ങളിൽ നിന്നും വാഹനങ്ങളിൽ നിന്നും പുറത്തുവരുന്ന മാരകമായ വിഷപ്പുക അന്തരീക്ഷത്തിലെ ഓസോൺ പാളിയെ നശിപ്പിക്കുകയും സൂര്യന്റെ മാരകശക്തിയുള്ള അൾട്രാ-വയലറ്റ് രശ്മികൾ ഭൂമിയിൽ എത്തി തുടങ്ങുകയും ചെയ്യുന്നു.ജീവനുള്ള ഒരേ ഒരു ഗ്രഹം ഭൂമി മാത്രമാണ്.മനിഷ്യർ മരങ്ങൾ വെട്ടി നശിപ്പിക്കുകയും മറ്റും ചെയ്തപ്പോൾ കാലാവസ്ഥയ്ക്ക് തന്നെ മാറ്റങ്ങൾ വന്നു.അപ്രതീക്ഷിദമായ് കിട്ടിയ ഈ അവധിക്കാലത്തു എന്നാൽ ആകുന്ന വിധം വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുകയും ചെറിയ രീതിയിൽ കൃഷിപ്പണികൾ ചെയ്തുതുടങ്ങുകയും ചെയ്തിട്ടുണ്ട്.പ്ലാസ്റ്റിക് മറ്റൊരു മാരക വിഷവസ്തുവാണ്.ഈ പ്രതിസന്ധിയിൽ വീട്ടിനുള്ളിൽ ആയിരുന്നപ്പോൾ കടയിൽ പോകാനും സാധനങ്ങൾ വാങ്ങാനും നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു.അതുകൊണ്ടുതന്നെ പ്ലാസ്റ്റിക്കിന്റെ അളവ് വീട്ടിൽ വളരെയധികം കുറഞ്ഞിട്ടുണ്ട് ഇതും പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗം തന്നെയാണ്.ഇനിയടുത്തതായി വരൻ പോകുന്നത് മഴക്കാലമാണല്ലോ?കഴിഞ്ഞ വർഷത്തെ പ്രളയം മനസ്സിൽ നിന്ന് മായുന്നതേ ഇല്ല.എങ്കിലും മഴയില്ലാത്ത ഭൂമിയിൽ ജീവൻ നിലനിൽക്കുകയില്ല എന്ന് എനിക്ക് അറിയാം.അതുകൊണ്ടു മഴക്കുഴികൾ നിർമിച്ചു മഴവെള്ളം സംഭരിക്കുന്നതിനു ശ്രമം എൻ്റെ വീട്ടിൽ നിന്ന് തന്നെ ഞാൻ തുടങ്ങും.പൊതു ഗതാഗതം ഇല്ലാത്തതും നിരത്തുകളിൽ വാഹനങ്ങളുടെ എണ്ണം കുറഞ്ഞതും മലിനീകരണത്തിന്റെ അളവ് കുറച്ചിട്ടുണ്ട്.ഒരു കാര്യം ചിന്തിച്ചാൽ ഈ മഹാമാരിയിൽ ഒരു വശത്തു ആളുകൾ മരിച്ചു വീഴുമ്പോൾ മരിച്ചു വീഴുമ്പോൾ മറുവശത്തു പരിസ്ഥിതി കൂടുതൽ പച്ചപ്പുള്ളതാകുന്നു.എന്നാൽ ഈ കാലം കഴിയുമ്പോൾ നമ്മൾ വീട്ടിൽ ആയിരുന്നപ്പോൾ ചെയ്ത കാര്യങ്ങൾ തുടർന്നും ചെയ്താൽ ഈ പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് ഭൂമിയെ നമുക്ക് താങ്ങി നിർത്താൻ സാധിക്കും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ