എ ബി വി എച്ച് എസ് എസ്, മുഹമ്മ/അക്ഷരവൃക്ഷം/ലോകത്തെ പിടിച്ചുകെട്ടിയ കോവി‍ഡ്

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തെ പിടിച്ചുകെട്ടിയ കോവി‍ഡ്

ഇക്കഴിഞ്ഞ ദിവസം ബഹിരാകാശനിലയത്തിൽ നിന്നും മടങ്ങിയെത്തിയ മെയർ ഇങ്ങനെ പറഞ്ഞു "ഒരു വൈറസ്സിൻെറ വ്യാപനം ഭൂമിയിൽ ഇത്രയേറേ മാറ്റം ഉണ്ടാക്കിയിരിയ്ക്കുന്നത് അവിശ്വസനീയമായിരിക്കു ന്നു എന്ന്".ഇവിടെയാണ് കിരീടം എന്ന് അർത്ഥമുളള ലോകത്തെ വിറപ്പിച്ചുകൊണ്ടുരിക്കുന്ന ഈ മഹാമാരി ഒരു കൊലയാളിയാണെന്ന സത്യം നമ്മെ ഭയപ്പെടുത്തുന്നു.സൂര്യൻ അസ്ഥമിക്കാത്ത രാജ്യം വെട്ടിപ്പിടിച്ച മനുഷ്യന് ബദലായി മനുഷ്യനെ നിർമ്മിച്ച ഭുഗോളവും വിട്ട് പ്രപ‍ഞ്ചത്തിലേക്ക് തൻെറ പരിവേഷണങ്ങൾ ചുവടുമാറ്റിയ ഒരു ഏകകോശിയായ വൈറസ്സിന്റെ മുന്നിൽ മുട്ടു മടക്കേ ണ്ടി വന്നു മനുഷ്യന്. നാടും നഗരവും വിജനമായി.അന്തരീക്ഷം ശുദ്ധീകുരിക്കപ്പെട്ടു. ദില്ലിപോലുള്ള മഹാനഗരങ്ങൾ ശുദ്ധവായു ശ്വസിച്ചു തുടങ്ങി. ഇതൊക്കെ മനുഷ്യനെ പഠിപ്പിക്കാൻ ഒരു വൈറസ്സ് വേണ്ടിവന്നു. ലോകരാജ്യങ്ങൾ ഈ വൈറസ്സിനെ പൂട്ടുവാനായി കിണഞ്ഞു ശ്രമിക്കുമ്പോഴും അവരുടെ ഇടയിലേയ്ക് പുഞ്ചിരിയുമായി എത്തിയ മാലാഖമാർ ,ഡോക്ടർന്മാരും,പൊരിവെയിലത്ത് നമ്മളെ ,സംരക്ഷിക്കാൻ ഒാടിനടക്കുന്ന പോലീസുകാർ,സേവനസന്നദ്ധരായ കുറെ മനുഷ്യർ......ഇവർക്ക് നമ്മുടെ മനസ്സിൽ ദൈ വത്തിൻെറ സ്ഥാനമാണ് നല്കേണ്ടത്.പലതിനേയും അതിജീവിച്ച നമുക്ക് ഈ മഹാമാരിയെ തുരത്താൻ തീർച്ചയായും സാധിക്കും.

ഉത്തര എം
10 A എ ബി വി എച്ച് എസ് എസ്, മുഹമ്മ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം