മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/സൗഹാർദ്ദ ജീവിതം
സൗഹാർദ്ദ ജീവിതം
ആദ്യമായ് ഞാൻ പറയുന്നത് പരിസ്ഥിതിയെയും പരിസ്ഥിതി സൗഹാർദ്ദ ജീവിതത്ന്റ ആവശ്യകതെയെകുറിച്ചും ആണ്.പരിസ്ഥിതിയുടെ പ്രശ്നങ്ങളിൽപ്പെട്ടു ലോകം ഇന്ന് നട്ടം തിരിയുകയാണ്.മനുഷ്യന്റെ ഭീതികരമായ സാഹചര്യങ്ങളിലുള്ള വികസനമാണ് മാനവ പുരോഗതി എന്ന സമവാക്യമാണ് .ഇതിനു ലോകം നേരിടുന്ന പ്രേശ്നങ്ങളിലും വെല്ലുവിളിയിലും ഒന്നാണ് പരിസ്ഥിതി പ്രേശ്നങ്ങൾ .നാം ജീവിക്കുന്ന ചുറ്റുപാടിന് സംരക്ഷണവും പരിപാലനവും വളരെ ശ്രെദ്ധയൊടെ ചെയ്യണ്ട കാര്യമാണ്. പരിസ്ഥിതി ശുചിത്വം നമ്മുടെ ആവശ്യകതയാണ് . പരിസ്ഥിതി മലിനീകരപ്പെടുന്നതിന്റെകാരണം നമ്മൾ മനുഷ്യർ തന്നെയാണ് .ഇതെല്ലാമാണ് എനിക്ക് പരിസ്ഥിതിയെക്കുറിച്ചു പറയാനുള്ളത്.ഇനി നമുക്ക് ശുചിത്വത്തിലേക് കടക്കാം.ശുചിത്വം എന്നാൽ എല്ലാ മനുഷ്യർക്കും വേണ്ട ഒരു കാര്യമാണ്.വ്യക്തി ശുചിത്വവും പരിസരശുചിത്വവും ഉണ്ടെങ്കിൽ ഏത് രോഗങ്ങളെയും പ്രതിരോധിക്കാൻ സാധിക്കും .ഉദാഹരണത്തിന് കൊറോണ എന്ന മാരകമായ രോഗം .കോറോണയെ തടയാൻ കൈകൾ കഴുകണം എന്ന് പറയുമല്ലോ.അതും ശുചിത്വത്തിന്റെ ഒരു ഭാഗമാണ് .ശുചിത്വ ബോധമുണ്ടെങ്കിൽ പലമാരക രോഗത്തെയും മറികടക്കാൻസാധിക്കും. ഇനി ഞാൻ പറയുന്നത് രോഗ പ്രേധിരോധത്തെ കുറിച്ചാണ്.രോഗ പ്രതിരോധം എന്നാൽ എന്തെന്ന് നിങ്ങൾക്കറിയാമല്ലോ.ഇതിനെ കുറിച്ചുമറ്റു കാര്യങ്ങൾ പറയാം .രോഗപ്രേധിരോധശേഷി എന്നത് ശരീരത്തിന്റെ ജൈവഘടന പ്രക്രിയകൾ, അവയവങ്ങൾ എന്നിവയെ അനുസരിചിരിക്കും . രോഗ പ്രേധിരോധ സംവിധാനത്തിന്റെ ലക്‌ഷ്യം ശരീരത്തെ അണുബാധയിൽ നിന്ന് സംരക്ഷിക്കുക എന്നതാണ്.ദിനം പ്രതി നമ്മുടെ ശരീരത്തിൽ തുളച്ചു കയറുന്ന ദശലക്ഷക്കണക്കിനു സൂക്ഷ്മാഅണുക്കളെ ബാക്ക്റ്റീരിയ വയറസ്, ഫങ്കസ് എന്നിവയെ തിരിച്ചറിയാനും നശിപ്പിക്കാനും ഇത് സഹായിക്കുന്നു.ഇലക്കറികൾ പാൽ , റൂട്ട് പച്ചക്കറികൾ ,വെളുത്തുള്ളി,ഉള്ളി,ഇഞ്ചി,പോഷകകരമായ പഴങ്ങൾ , മുട്ട,മഞ്ഞൾ,തേൻ എന്നിവ കഴിച്ചാൽ രോഗപ്രതിരോധ ശേഷി നമ്മുടെ ശരീരത്തിൽ വർധിക്കും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ