ഗവ. എൽ. പി. എസ്സ്.പേടികുളം/അക്ഷരവൃക്ഷം/ശുചിത്വം കൈകളിലൂടെ
ശുചിത്വം കൈകളിലൂടെ
കുട്ടിക്കാലംമുതൽ ശുചിത്വശീലങ്ങൾ നമ്മൾ പഠിക്കേണ്ടതുണ്ട്. അതിൽ ആദ്യം നമ്മൾ പഠിക്കേണ്ടത് ശുചിത്വം കൈകളിലൂടെ എന്നതാണ്. കൈകൾ ഉപയോഗിച്ച് നമ്മൾ നിരവധികാര്യങ്ങൾ ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെ നമ്മൾ അറിയാതെ മാലിന്യങ്ങളും രോieണുക്കളും നമ്മുടെ കൈയിൽ പറ്റുന്നു.നമ്മൾ കൈകൾവൃത്തിയായിട്ട് സോപ്പും വെള്ളവുമുപയോഗിച്ച് കഴുകണം. ഇല്ലെങ്കിൽ ഇത് നമുക്ക് രോഗങ്ങൾ വരുന്നതിനു കാരണമാകും. ഇന്ന് ലോകംമുഴുവൻ ഭീതി പടർത്തുന്ന കൊറോണ എന്ന വൈറസിനെപ്പോലും ഈ കൈകഴുകൽകൊണ്ട് നമുക്ക് തടഞ്ഞു നിർത്താൻ കഴിയും. കൂട്ടുകാരേ നമ്മൾ എല്ലാപേർക്കും ഹസ്തദാനം നൽകുന്നതിനു പകരം നമസ്തേ പറയുന്ന രീതി ശീലമാക്കാം. ഇന്ന് നമ്മൾ നേരിടുന്ന ഈ പ്രശ്നങ്ങൾക്ക് ഏറ്റവും നല്ല പരിഹാരം സാമൂഹികാകലം പാലിക്കുക എന്നതാണ്. നമ്മൾ ഓരോരുത്തരും വ്യക്തിശുചിത്വവും പരിസരശുചിത്വവും ശീലമാക്കി നമ്മുടെ നാടിന്റേയും വരും തലമുറയുടേയും നന്മയ്ക്കായ് പ്രയത്നിക്കാം. ശുചിത്വം ശീലമാകട്ടെ...
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം