എം.എം.എം.യു.എം.യു.പി.എസ്. കാരക്കാട്/അക്ഷരവൃക്ഷം

അഹങ്കാരിയായ ആപ്പിൾമരം

ഒരിടത്ത് ഒരു കാട്ടിൽ ഒരു മാവു മരവും ഒരു ആപ്പിൾ മരവും ഉണ്ടായിരുന്നു. മാവു മരം എല്ലാവരോടും സ്നേഹം ഉള്ളവൾ ആയിരുന്നു. എന്നാൽ ആപ്പിൾമരം അങ്ങനെയായിരുന്നില്ല. മാവു മരത്തിൽ ധാരാളം പക്ഷിക്കൂടുകൾ ഉണ്ടായിരുന്നു. പക്ഷികൾ മാത്രമല്ല അണ്ണാനും ചിലന്തിയും അരണയും എല്ലാം മരത്തിൽ കൂട് വച്ചിരുന്നു .പക്ഷേ ആപ്പിൾമരം അവളുടെ ചില്ലകളിൽ കൂടുവയ്ക്കാൻ ആരെയും അനുവദിച്ചിരുന്നില്ല. ഒരു ദിവസം രണ്ട് മരം വെട്ടുകാർ അവിടെ എത്തി. മാവു മരം മുറിക്കാൻ ആയി അവർ മഴു എടുത്തതും പക്ഷികൾ പറന്നു ചെന്ന് അവരെ കൊത്തി ഓടിച്ചു. അപ്പോഴാണ് പക്ഷികൾ ഇല്ലാതിരുന്ന ആപ്പിൾമരം അവർ കണ്ടത്.അവർ ആ മരം മുറിച്ച് പട്ടണത്തിലേക്ക് കൊണ്ടുപോയി .അതോടെ ആപ്പിൾ മരത്തിൻറെ അഹങ്കാരം നിലച്ചു.

ഗുണപാഠം

അഹങ്കാരം നമ്മെ ആപത്തിലേക്ക് നയിക്കും.