വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/ മനുഷ്യന്റെഅതിക്രമങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:41, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മനുഷ്യന്റെഅതിക്രമങ്ങൾ
                          മനുഷ്യന് ഇത്ര അഹങ്കാരമോ? ഇന്നത്തെ ലോകത്തിൽ മനുഷ്യൻ കടന്നു കയറ്റം നടത്തുകയാണ്. എന്തിനു വേണ്ടി? പ്രകൃതി തിരിച്ചു പ്രതികരിക്കുന്ന ഒരവസ്ഥയാണ്  ഇപ്പോൾ നമുക്ക് കാണാൻ സാധിക്കുന്നത്. ഇത്ര അഹങ്കാരത്താൽ അതിനുള്ള പരിസമാപ്തി ദൈവത്തിന്റെ കൈകളിലാണ്. എന്നാലും മനുഷ്യൻ തന്റെ അഹങ്കാരം കുറയ്ക്കുന്നില്ല. ആയതിനാൽ തന്നെ ഇന്ന് എല്ലാവരും നാലു ചുമരിൽ അടയ്ക്കപ്പെട്ട  പക്ഷിയെപ്പോലെ വീടുകളിൽ കുത്തിയിരിക്കേണ്ട ഒരവസ്ഥയിലേക്ക് വഴി തെളിച്ചതു. മനുഷ്യന്റെ നിഷ്ടുരമായ പ്രവർത്തിയാണ് എല്ലാത്തിന്റെയും അടിത്തറ. 
പ്രകൃതിയിലെ ജീവജാലങ്ങളേ മാത്രമല്ല വസ്തുവകകളെയും നശിപ്പിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. അവൻ പ്രകൃതിയെ വളരെയധികം ചൂഷണം ചെയ്യുന്നു. എങ്കിൽകുടി പ്രകൃതിയിൽ നിന്ന് കൃത്രിമമായി ഓരോന്നും വികസിപ്പിക്കുന്നു. മനുഷ്യൻ ചിന്തിക്കേണ്ടത് സ്വന്തം കഴിവുപയോഗിച്ചു വളരുക എന്നതാണ്. അതൊന്നും ചെയ്യാതെ പ്രകൃതിയെ നശിപ്പിച്ചിട്ടു മനുഷ്യൻ എന്ത് നേടി. മനുഷ്യൻ എല്ലാത്തിന്റെയും പിന്നാലെ നടന്ന് താൻ ഒന്നാം സ്ഥാനിയാണെന്ന് അഹങ്കാരിക്കുന്ന ഒരു ചിന്തയിലേക്ക് മാറിയിരിക്കുകയാണ്. ഇനി ഞാൻ ഇന്നത്തെ ചിന്തയിലേക്ക് വരാം. ഒരു സൂക്ഷമ ജീവിമൂലം ഇന്ന് ലോകമെമ്പാടുമുള്ള മനുഷ്യൻ ഞെട്ടിവിറക്കുകയും
                            ഒരു മുറിക്കുള്ളിൽ അനുഭവപ്പെട്ടതുപോലെ നിഗുഡത നിറഞ്ഞതുമായിരിക്കുകയാണ്. കൃത്രിമമായി ഉണ്ടാക്കിയ ഒരു വൈറസ് കാരണം നാം ഇന്ന് സമ്പന്ന രാഷ്ട്രമെന്ന് കരുതിയ അമേരിക്ക, ഇറ്റലി, ചൈന എന്നീ രാജ്യങ്ങൾ പോലും ദാരിദ്ര്യത്തിന്റെ അവസ്ഥയിലെത്തി  നിൽക്കുകയാണ്. അതിലുപരി ഒരു രാജ്യത്തിന്റെ പ്രധാന മന്ത്രിക്കും, പ്രസിഡന്റിനു  പോലും ഈ വൈറസ്സിൽ നിന്നും രക്ഷയില്ല. നമ്മുടെ ഇന്നത്തെ ശാസ്ത്ര ലോകം പഴയ തലമുറയെ പുച്ഛിച്ചു തള്ളുന്ന ഒരു പ്രവണതയാണ് ഇന്നുള്ളത്. പണ്ടിതുപോലെയുള്ള മാരകമായ അസുഖങ്ങൾ വന്നപ്പോൾ ശാസ്ത്ര ലോകം അതിനുള്ള മരുന്ന് കണ്ടുപിടിച്ചതൊടുകൂടി  മനുഷ്യർ അഹങ്കാരിച്ചു. മാത്രമല്ല സാനിറ്റയിസറും, മാസ്കും ഉപയോഗിക്കാൻ പഠിച്ചു ഒപ്പം വ്യക്തിശുചിത്വവും. ഇതോടൊപ്പം ഭക്ഷണവും പണ്ട്  കാലങ്ങളിൽ ഉപയോഗിച്ചിരുന്ന ഭക്ഷണവും രോഗപ്രതിരോധശേഷിയുള്ളതായിരുന്നു എന്നാൽ ഇന്ന് ഫാസ്റ്റ് ഫുഡുകളുടെ കാലമായി മാറിക്കഴിഞ്ഞു. ആഹാര കാര്യത്തിൽ അഹങ്കാരിച്ചത് മൂലമാണ് ഇപ്പോഴത്തെ പുതിയ പുതിയ അസുഖങ്ങളിൽ വന്നെത്തിനിൽക്കുന്നത്. ഇതുമൂലം എല്ലാം നിശ്ചലമായ അവസ്ഥയാണ് റോഡുകളിൽ വാഹനങ്ങളുടെ മലിനീകരണമില്ല, അപകടങ്ങളില്ല, കള്ളം, പിടിച്ചുപറി, കൊലപാതകം എന്നിവയിൽ നിന്ന് മോചനം ലഭിച്ചു. ഇന്നത്തെ ഈ ലോക്ക്ഡൗൺ കാരണം മനുഷ്യൻ എല്ലാ അർദ്ധത്തിലും പാഠംപഠിച്ചു  
എന്റെ അറിവിലൂടെ കൊറോണ വൈറസിനെക്കുറിച്ച് ചിലത് പറയട്ടെ. ചൈനയിൽ വുഹാനിലെ ഹുബായി എന്ന മാർകറ്റിൽ നിന്നാണ് ഇതിന്റെ ഉതഭവം. അങ്ങനെ ഇത് പല രാജ്യങ്ങളിലെക്കും വ്യാപിക്കാൻ തുടങ്ങി. അതിനുള്ള മരുന്ന് കണ്ടുപിടിചില്ല എങ്കിലും മറ്റു രോഗത്തിനുള്ള മരുന്നുകൾ ഉപയോഗിച്ച് ഇതിന് മോചനം ലഭിച്ചതായി അറിവുണ്ട്. ഇതിന് പ്രധിവിധിയായിട്ടാണ് മാസ്കും, സാനിട്ടായിസറും ഉപയോഗിക്കാൻ പറയുന്നത്. അതുകൂടാതെ ഒരു മീറ്റർ അകലം പാലിക്കുക. തുടങ്ങിയ ഗവണ്മെന്റിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നത് കൊണ്ട് ഇന്ന് നമുക്ക് കൊറോണ വൈറസിനെ ഒരുവിധമെങ്കിലും ചെറുത്ത് നിർത്താൻ സാധിക്കുന്നത്
ദേവദത്ത്. എക്സ്
9 ഡി വിമല ഹൃദയ എച്ച്,എസ് വിരാലി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത