പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ/അക്ഷരവൃക്ഷം/ഭയക്കില്ല നാമീ വിപത്തിനെ

Schoolwiki സംരംഭത്തിൽ നിന്ന്
19:30, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭയക്കില്ല നാമീ വിപത്തിനെ <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയക്കില്ല നാമീ വിപത്തിനെ

വെളിച്ചവും ഇരുളാകുമ്പോൾ
കിനാക്കൂട്ടിനേകാന്ത നിശാപ്പക്ഷി-
യെന്തേ വിടച്ചൊല്ലി മറയുന്നി -
തന്ധകാരത്തിൻ ശരശയ്യയിൽ .


എന്റെയും നിന്റെയും ജീവി -
താന്ത്യത്തിൻ താളുകൾ
കുറിക്കുവാനെത്തിയതോ
തൂക്കുകയറുമായ് മഹാമാരി.


എങ്ങും മുഴങ്ങുന്നിതെങ്ങും തിളക്കുന്നു
ദുരന്തത്തിൻ നോവാർന്ന ധ്വനിയതാ
നൊമ്പര സാഗര ജ്വാലയിൽ ചൂടേറു-
മശ്രുകണങ്ങളിൽ മുങ്ങിടുന്നു.


ഈ മഹാമാരിയെ ഇരുട്ടിന്റെ കൈകളെ
ഒന്നടങ്കം നാം തുരത്തീടുമൊരുനാൾ.
മാലാഖമാരുണ്ട് നാടുണ്ട് നാമുണ്ട്
അതിജീവനത്തെ ശിരസ്സിലേന്താൻ.


തോറ്റില്ല തോൽക്കില്ല നാം
ഭാരതീയർതൻ സിരകളിൽ
തിളക്കുന്ന ചോരയേ സത്യം
അതിജീവനത്തിൻ ചിറകിലേറി
നവഭാരതത്തിനായ് കാത്തുനിൽക്കാം.
 

ആദിത്യ എം പി
10-B -- പി കെ എം എച്ച് എസ്‌ എസ്‌ കടവത്തൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത