വെളിച്ചവും ഇരുളാകുമ്പോൾ
കിനാക്കൂട്ടിനേകാന്ത നിശാപ്പക്ഷി-
യെന്തേ വിടച്ചൊല്ലി മറയുന്നി -
തന്ധകാരത്തിൻ ശരശയ്യയിൽ .
എന്റെയും നിന്റെയും ജീവി -
താന്ത്യത്തിൻ താളുകൾ
കുറിക്കുവാനെത്തിയതോ
തൂക്കുകയറുമായ് മഹാമാരി.
എങ്ങും മുഴങ്ങുന്നിതെങ്ങും തിളക്കുന്നു
ദുരന്തത്തിൻ നോവാർന്ന ധ്വനിയതാ
നൊമ്പര സാഗര ജ്വാലയിൽ ചൂടേറു-
മശ്രുകണങ്ങളിൽ മുങ്ങിടുന്നു.
ഈ മഹാമാരിയെ ഇരുട്ടിന്റെ കൈകളെ
ഒന്നടങ്കം നാം തുരത്തീടുമൊരുനാൾ.
മാലാഖമാരുണ്ട് നാടുണ്ട് നാമുണ്ട്
അതിജീവനത്തെ ശിരസ്സിലേന്താൻ.
തോറ്റില്ല തോൽക്കില്ല നാം
ഭാരതീയർതൻ സിരകളിൽ
തിളക്കുന്ന ചോരയേ സത്യം
അതിജീവനത്തിൻ ചിറകിലേറി
നവഭാരതത്തിനായ് കാത്തുനിൽക്കാം.