എൽ.എം.എസ്.എൽ.പി.എസ് തിരുപുറം/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്

അകലാം

അകലാം

അകലാം
 പാടത്തു കിടന്നൊരു മരപ്പാവ
 ഞാനൊന്നു കൈയ്യാൽ തൊട്ട നേരം
 അച്ഛൻ വിളിച്ചു അമ്മ വിളിച്ചു
 അത് കൊറോണകാരന്റെ താണെന്ന്
 എനിക്കറിയില്ലഈ പേരിൽ മാറ്റം
 പണ്ടൊക്കെ ദുബായിക്കാരൻ ആയ അദ്ദേഹം
 ഇന്ന് എങ്ങിനെ വ൯ പേരിനുടമയായി
 ആകാംഷയോടെ യദ്ദേഹത്തിൽ
 ആദ്യ വരവുകൾ കാത്ത് ഞങ്ങൾ
 കൗതുകത്തോടെ മിഠായി ക്കായും
 അത്തറിനായും കൊതിച്ച ഞങ്ങൾ
 ഇന്നിതാ മുറ്റത്തേക്ക് ഇറങ്ങുന്നില്ല
 ആകാംക്ഷ മാറി ഭയമായി നിൽപ്പൂ
 കൗതുകം മങ്ങി കരുതലുമായി.
 

അർഷിത.എ എസ്
1 A എൽ എം എസ് എൽ പി എസ് തിരുപുറം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത