കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ആകാശം
ആകാശം
പടർന്നു പന്തലിച്ചു നിൽക്കുന്ന നീലാകാശം. രാവിലെ എഴുന്നേറ്റ് മുറ്റത്തേക്കിറങ്ങി ആകാശത്തേക്ക് നോക്കിയപ്പോൾ മാഞ്ഞുപോയി കൊണ്ടിരിക്കുന്ന ചന്ദ്രനെ കണ്ടു. അത് കാണാൻ നല്ല ഭംഗിയായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ കത്തിജ്വലിക്കുന്ന സൂര്യനെ കാണാൻ വല്ലാത്തൊരു ഭംഗിയായിരുന്നു. കണ്ണുകൊണ്ട് കാണാൻ കഴിയാത്ത വെളിച്ചവും കഠിനമായ ചൂടും ആണ്. ആ സമയത്ത് പുറത്തിറങ്ങി അതിന്റെ ചൂട് അനുഭവിക്കാൻ സാധിക്കുകയില്ല. വൈകുന്നേരമായപ്പോൾ താണ് താണ് പോകുന്ന സൂര്യനെയും കൂട്ടത്തോടെ കൂട്ടിലേക്ക് പോകുന്ന പക്ഷികളെയും കാണാൻ എന്തൊരു ചന്തമാണ്. എനിക്കിഷ്ടം വൈകുന്നേരത്തെ അസ്തമയം കാണുവാനാണ്. അത് നോക്കി നിന്നാൽ സമയം പോകുന്നത് അറിയാറില്ല. രാത്രിയായപ്പോൾ മിന്നി മിന്നി തിളങ്ങുന്ന ലക്ഷക്കണക്കിന് നക്ഷത്രങ്ങളും ചന്ദ്രനെയും ഇരുട്ടിന്റെ വെളിച്ചത്തിൽ കാണാൻ നല്ല ഭംഗിയായിരുന്നു. നമുക്ക് ആകാശത്തെ സംരക്ഷിക്കുവാൻ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കാതെ ഓസോൺ പാളിയെ രക്ഷിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ