ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/അക്ഷരവൃക്ഷം/മമ നാടിൻ മലനാട്

Schoolwiki സംരംഭത്തിൽ നിന്ന്
മമ നാടിൻ മലനാട്

എത്ര സുന്ദരമിതെത്ര കോമളമി കേരളം മമ കേരളം,

പച്ച വർണത്താൽ പട്ടു ചാർത്തിടും സ്വപ്ന ഭൂമിയാം കേരളം.

പരശുരാമൻ മഴു എറിഞ്ഞു പടുതെടുത്തയി കേരളം,

എത്ര സുന്ദരമിതെത്ര കോമളമി കേരളം മമ കേരളം.

ദേവഭൂമിയാം കേരളത്തെ തച്ചുടച്ച തലമുറ, മരങ്ങൾ വെട്ടിയും പുഴ നികതിയും ദേവനാടിനെ മലിന മാക്കിയ തലമുറ..

പെട്ടെന്നൊരുദിനം പ്രെളയ ദേവത കോപതാൽ മുന്നിൽ വന്നപ്പോൾ സർവവും തന്റെ കയ്യിൽ ഏന്തി പ്രെളയ ദേവത യാത്രയായി!!.....

ദേവ ഭൂമിയെ തച്ചുടച്ചവർ തന്റെ തെറ്റിൻ ഫലങ്ങൾ കണ്ടങ്ങ് നിന്നുപോയി...

പോയ കേരളം അതി സുന്ദരമായി പടുതെടുക്കാം നമുക്കും,

കരങ്ങൾ കോർത്തു വീണ്ടെടുക്കാം നമ്മുടെ മമ നാടിനെ, തച്ചുടച്ചയി കേരളത്തെ ദേവ ഭൂമിയായി മാറ്റണം.

കൊണ്ട് വരിക ഭാവനയിൽ നമ്മുടെ മമ നാടിനെ.....

മലയും പുഴയും മരങ്ങളും

നിറഞ്ഞു നിൽക്കുന്ന നാടിനെ,

ഇടനെഞ്ചിലെ മണി-

വീണയിൽ പ്രിയ രാഗമാണെന്റെ കേരളം,

എത്ര സുന്ദരമിതെത്ര കോമളമി കേരളം മമ കേരളം....

Archana Ramdas
9 C, ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത