ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം/അക്ഷരവൃക്ഷം/രോദനം

Schoolwiki സംരംഭത്തിൽ നിന്ന്
18:11, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോദനം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോദനം

കാലത്തിൻ സൂചിക മുന്നോട്ടു നിങ്ങവേ
മാരിയും മാരണമായി
മനുഷ്യനെ മദിക്കുന്നു.

അരിവാളും കലപ്പയും
കറ്റയും കൈയിലേന്തിയ കർഷകൻ
സ്തബ്ധനായി നിൽക്കുന്നൊരു നോക്കുകുത്തിയേ പോലെ.

വാടിയ കറ്റകൾ
വാനിൻ്റെ വികൃതിത്തരങ്ങളെ നോക്കി
വിറങ്ങലിച്ചിരിക്കുന്നൊരു
വീർപ്പുമുട്ടലോടെ.

എന്നിനി കൊയ്യുമീ
കതിർ കറ്റകളെ -
ന്നോർത്തു കേഴുന്നു
പാവമീ കർഷകർ.

വരുമൊരുനാൾ,
ഇതും പോയി മറയു-
മെന്നൊരാശ്വസത്തോടെ
കാത്തിരിക്കുന്നൊരു വേഴാമ്പൽ പോൽ.

കാലമേ മറച്ചാലു-
മെന്നാശങ്കകളേ
തന്നാലുമൊരു
നവയുഗപ്പിറവിയേ
തന്നാലുമൊരു
നവയുഗപ്പിറവിയെ

സോമിന്ദ് രാജ്
8 ബി ഗവൺമെന്റ് ബോയ്സ് എച്ച്.എസ്സ്.എസ്സ്.വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത