രോദനം

കാലത്തിൻ സൂചിക മുന്നോട്ടു നിങ്ങവേ
മാരിയും മാരണമായി
മനുഷ്യനെ മദിക്കുന്നു.
അരിവാളും കലപ്പയും
കറ്റയും കൈയിലേന്തിയ കർഷകൻ
സ്തബ്ധനായി നിൽക്കുന്നൊരു നോക്കുകുത്തിയേ പോലെ.
വാടിയ കറ്റകൾ
വാനിൻ്റെ വികൃതിത്തരങ്ങളെ നോക്കി
വിറങ്ങലിച്ചിരിക്കുന്നൊരു
വീർപ്പുമുട്ടലോടെ.
എന്നിനി കൊയ്യുമീ
കതിർ കറ്റകളെ -
ന്നോർത്തു കേഴുന്നു
പാവമീ കർഷകർ.
വരുമൊരുനാൾ,
ഇതും പോയി മറയു-
മെന്നൊരാശ്വസത്തോടെ
കാത്തിരിക്കുന്നൊരു വേഴാമ്പൽ പോൽ.
കാലമേ മറച്ചാലു-
മെന്നാശങ്കകളേ
തന്നാലുമൊരു
നവയുഗപ്പിറവിയേ
തന്നാലുമൊരു
നവയുഗപ്പിറവിയെ

സോമിന്ദ് രാജ്
8 ബി ഗവൺമെന്റ് ബോയ്സ് എച്ച്.എസ്സ്.എസ്സ്.വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 13/ 02/ 2024 >> രചനാവിഭാഗം - കവിത