കെ.എം.എച്ച്.എസ്സ്. കോട്ടക്കൽ/അക്ഷരവൃക്ഷം/ഭീതിയില്ലൊട്ടുമേ...

Schoolwiki സംരംഭത്തിൽ നിന്ന്
16:43, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭീതിയില്ലൊട്ടുമേ...

ഒഴുകി വരും പുഴകൾക്കും
പറന്നു വരും പറവകൾക്കും
തഴുകി വരും
കാറ്റിനും
ഒത്തിരി കാര്യങ്ങൾ
ഇന്ന് പറയാനുണ്ട്
മാലിന്യം പേറാതെ
ഒഴുകീടാമിന്ന
ആകുലതകളില്ലാതെ
ഇരതേടാം
പ്രാണവായു ഒട്ടും
മായമില്ലാതെ പരത്താം !
അത്ഭുതാതിരേകമീ
പ്രകൃതി യൊന്നാകെ യിപ്പോൾ !!
ഇതെന്തു പറ്റി മാനവാ
നിൻ കരങ്ങൾക്?
സ്വാർത്ഥമാം ചിന്തകളെങ്ങു പോയ്
നിൻ കരങ്ങൾക്
ബന്ധനം തീർത്തതാര്?
കണ്ണിനാൽ കാണാത്തൊരു
രോഗാണുവിനെ ച്ചൊല്ലി
ഉൾപേടിയാൽ
നീ മറഞ്ഞിരിക്കുമ്പോൾ
എന്നിലേൽപിച്ച പ്രഹരങ്ങൾ നീ ഓർക്കുന്നുവോ മാനവാ
പ്രപഞ്ച ശക്തികൾ
നൽകിയ നിനക്കുള്ള
മറുമൊഴി തന്നേയോയിതു?
എങ്കിലുമീ മാനവ രാശി
പോറലേൽക്കാതെ
നിൽക്കേണമീ യുലകിലെന്നും..
ബോധ്യപ്പെടാം നമുക്ക്
മുന്നോട്ടു തന്നെ..
പതുക്കെ നീങ്ങാം

അഫ്‌ന ബഷീർ
9A കുഞ്ഞാലിമരക്കാർ ഹയർ സെക്കണ്ടറി സ്‌കൂൾ കോട്ടക്കൽ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത