ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/മനുഷ്യരിലെ കൊറോണ
മനുഷ്യരിലെ കൊറോണ
ഇന്ന് നമ്മുടെ ലോകത്തെ മുഴുവൻ ഭീതിയിലാക്കിയ കൊറോണ എന്ന മഹാമാരിയുടെ യഥാർത്ഥ പ്രശ്നക്കാർ മനുഷ്യരാണ്. ലോക ജനതയെ തന്നെ ആകെ ഒന്നു പിടിച്ച് കുലുക്കിയ ഈ മഹാമാരിയിൽ " നമ്മെ ഇത് ഒന്നും ബാധിക്കില്ല" എന്ന് വിചാരിച്ച് കൂസലില്ലാതെ നടക്കുന്ന ആളുകളാണ് ഈ ലോകത്തിലെ യഥാർത്ഥ വൈറസുകൾ .എല്ലാ രാജ്യങ്ങളും ലോക് ഡൗൺ, ജനതാ കർഫ്യൂ എന്നിവ നടത്തുന്ന സമയത്തും എല്ലാവരിലേക്കും ഈ രോഗം പടർത്തിയത് മനുഷ്യർ തന്നെയാണ്. സത്യത്തിൽ ഈ ലോകത്തിലെ യഥാർത്ഥ വൈറസുകൾ മനുഷ്യരാണ്.കേരളത്തിലെ കോഴിക്കോടിൽ പൊട്ടിപ്പുറപ്പെട്ട നിപ്പയെന്ന മാരക വൈറസിനെ നിർജ്ജി വമാക്കിയത് നമ്മളിലെ തന്നെയുള്ള ഒരു കൂട്ടം ജനതയാണ് എന്ന് കാര്യത്തിൽ നമ്മൾ എപ്പോഴും സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. അതേ രീതിയിൽ ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ എന്ന മാരക വൈറസിനെ അവിടെ വച്ച് തന്നെ ജനങ്ങൾ നിർജ്ജീവമാക്കിയിരുന്നെങ്കിൽ ഇന്ന് ലോകത്തിലെ എല്ലാ ജനങ്ങൾക്കും സുഖകരമായ ജീവിതം നയിക്കാൻ കഴിയുമായിരുന്നു. ജനങ്ങളുടെ ഈ സ്വഭാവം ലോകത്തിനെ തന്നെ ലജ്ജിതരായിരിക്കുകയാണ് .മനുഷ്യൻ തന്നെയാണ് വൈറസുകൾ പരത്തുന്നത്. എല്ലാ രോഗങ്ങൾക്കും കാരണം മനുഷ്യരാണ്. നമ്മുടെ സുരക്ഷക്കായിട്ടാണ് സർക്കാർ നിർദ്ദേശങ്ങളൊക്കെ നൽകുന്നത്. അത് പാലിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തവും കടമയുമാണ് ഇങ്ങനെയുള്ള ഈ സമയത്ത് നിർദ്ദേശങ്ങൾ ഒന്നും പാലിക്കാതെ നിരത്തിലേക്ക് ഇറങ്ങുന്നതും ആവശ്യമില്ലാതെ കാരണങ്ങൾക്ക് വേണ്ടി നിർദേശങ്ങൾ ലംഘിക്കുന്നതും കുറ്റകരമായ പ്രവർത്തിയാണ്. ഇങ്ങനെയുള്ള ജനങ്ങൾക്ക് കടുത്ത ശിക്ഷ തന്നെയാണ് നൽകേണ്ടത്. മറ്റൊരു തെറ്റായ പ്രവർത്തിയാണ് വ്യാജ വാർത്തകളുടെ പ്രചരണം. വ്യാജവാർത്തകളും ഒരു തരം വൈറസുകളാണ്. ഇപ്പോൾ മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന കൊറോണാ എന്ന മാരക വൈറസിനെ തുടച്ചു മാറ്റുന്നതോടൊപ്പം മനുഷ്യൻ്റെ ഉള്ളിലുള്ള വൈറസിനെയും തുടച്ചു മാറ്റേണ്ടത് അത്യാവശ്യമാണ്. മനുഷ്യൻ്റെ തെറ്റായ രീതികളും സ്വഭാവങ്ങളും മാറ്റിയാൽ തന്നെ നമ്മൾക്ക് എല്ലാവിധ രോഗങ്ങളെയും മാറ്റാൻ കഴിയും. അതുകൊണ്ടുതന്നെ നമ്മൾ എപ്പോഴും നല്ല സ്വഭാവം ഉള്ളവരായിരിക്കണം. ഈ കൊറോണ എന്ന മാരക വൈറസിനെ നല്ല ആളുകളുടെയും കൂട്ടായ്മയുടെയും സന്നദ്ധ പ്രവർത്തനങ്ങളിലൂടെയും ഉറപ്പായും തുടച്ചു മാറ്റാൻ കഴിയും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ