ജി എം യു പി സ്കൂൾ പെരുമ്പ/അക്ഷരവൃക്ഷം/എത്ര സുന്ദരം

Schoolwiki സംരംഭത്തിൽ നിന്ന്
16:40, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13961 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എത്ര സുന്ദരം | color= 4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എത്ര സുന്ദരം

എത്ര സുന്ദരമീ പ്രകൃതി
 നമ്മുടെ ഭംഗിയാം പ്രകൃതി
നിറഞ്ഞ പച്ചപ്പുകളും -
കുഞ്ഞുപുഴയും ഒഴുകും
കൊച്ചു സുന്ദരി പ്രകൃതി
അരുവികളിലെ കളകള നാദം
കേൾക്കാനെന്തൊരു സുഖമാ...
പുഴകളിലോടും മീനിൻ ചാട്ടം
കാണാനെന്തൊരു രസമാ...
എത്ര സുന്ദരമീ പ്രകൃതി
മരങ്ങളിൽ പൂവായ് സ്വർണം വിതറി
പിന്നെ കായായ് മാറും
മായാജാലം കാട്ടും
ദേവതയാണീ പ്രകൃതി
സുന്ദരിയായ പ്രകൃതിയിത്
നമ്മുടെ സുന്ദരമായ ഭൂമിയിത്
പ്രകൃതി കുഞ്ഞു-
 ദേവതയാണല്ലോ
എത്ര സുന്ദരമീ പ്രകൃതി
നമ്മുടെ ഭംഗിയാം പ്രകൃതി

7 A ജി. എം. യു. പി. സ്കൂൾ, പെരുമ്പ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത