എത്ര സുന്ദരമീ പ്രകൃതി
നമ്മുടെ ഭംഗിയാം പ്രകൃതി
നിറഞ്ഞ പച്ചപ്പുകളും -
കുഞ്ഞുപുഴയും ഒഴുകും
കൊച്ചു സുന്ദരി പ്രകൃതി
അരുവികളിലെ കളകള നാദം
കേൾക്കാനെന്തൊരു സുഖമാ...
പുഴകളിലോടും മീനിൻ ചാട്ടം
കാണാനെന്തൊരു രസമാ...
എത്ര സുന്ദരമീ പ്രകൃതി
മരങ്ങളിൽ പൂവായ് സ്വർണം വിതറി
പിന്നെ കായായ് മാറും
മായാജാലം കാട്ടും
ദേവതയാണീ പ്രകൃതി
സുന്ദരിയായ പ്രകൃതിയിത്
നമ്മുടെ സുന്ദരമായ ഭൂമിയിത്
പ്രകൃതി കുഞ്ഞു-
ദേവതയാണല്ലോ
എത്ര സുന്ദരമീ പ്രകൃതി
നമ്മുടെ ഭംഗിയാം പ്രകൃതി