എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ നാടൻ ഭക്ഷണം ആരോഗ്യരക്ഷയ്ക്ക്
നാടൻ ഭക്ഷണം ആരോഗ്യരക്ഷയ്ക്ക്
സർവ്വ ജീവജാലങ്ങൾക്കും ഭക്ഷണം കൂടിയേതീരൂ. ജീവൻ നിലനിർത്തുന്നതിൽ നാം കഴിക്കുന്ന ഭക്ഷണത്തിന് വലിയ സ്ഥാനമുണ്ട്. നാവിലൂറുന്നു രുചികളിലൂടെ ആണ് നാം ഈ ലോകത്തെ ആദ്യം അറിയുന്നത്. എരിവും പുളിയും മധുരവും പല സാഹചര്യങ്ങളിൽ രുചി അനുഭവങ്ങൾ ആയി മാറുന്നു. ഭക്ഷണശീലം മാറി. അറിഞ്ഞു കൊണ്ടിരുന്ന പഴയ തലമുറയെ പുതുതലമുറ മറന്നു തുടങ്ങി. ഇന്ന് നമ്മുടെ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികൾ ആയ മാരകരോഗങ്ങൾക്ക് കാരണം ഈ മാറിയ ഭക്ഷണശീലം തന്നെയാണ്. കുത്തരി ചോറും നാടൻ പലഹാരങ്ങളും പറമ്പുകളിലെ കാർഷിക വിളകളും മാത്രം കഴിച്ചിരുന്ന കാലത്തുനിന്ന് എണ്ണിയാലൊടുങ്ങാത്ത ഗുണപ്രദം അല്ലാത്ത ആഹാരസാധനങ്ങളിലേക്ക് മലയാളി മാറിക്കൊണ്ടിരിക്കുന്നു. ഫാസ്റ്റ് ഫുഡ് സംസ്കാരത്തിന്റെ പുറകെയാണ് പുതുതലമുറ. കോള കൊഴുപ്പ് കൂടിയ ഭക്ഷണ സാധനങ്ങൾ ഇവ ധാരാളമായി ആഹാരത്തിൽ ഇടംപിടിക്കുന്നു. ഫാസ്റ്റ് ഫുഡുകളിൽ അടങ്ങിയിരിക്കുന്ന അധിക കലോറി പൊണ്ണത്തടിക്ക് കാരണമാകുന്നു. ഇവയിലടങ്ങിയിരിക്കുന്ന "അജിനോമോട്ടോ"എണ്ണ വീണ്ടും വീണ്ടും ചൂടാക്കുമ്പോൾ ഉണ്ടാകുന്ന "കാർസിനോജൻ" എന്നിവ ക്യാൻസറിന് വരെ കാരണമാകുന്നു. കടകളിൽ തൂങ്ങിക്കിടക്കുന്ന പാക്കറ്റ് ചിപ്സുകളിലുമുണ്ട് "അജിനോമോട്ടോ ".മാത്രമല്ല പലതിനും സോഡിയത്തിന്റെ അളവും കൂടുതലായിരിക്കും. ഇത് ഹൈപ്പർ ടെൻഷനും കിഡ്നി രോഗങ്ങളും വരുത്തിവയ്ക്കുന്നു. ബേക്കറി പലഹാരങ്ങളിൽ ഉപയോഗിക്കുന്ന നിറങ്ങളായ നാഫ്റോണും ടർവറിക്കും മധുരം കൂട്ടുന്ന സാക്കറിനും കേടുവരാതെ നിൽക്കാൻ ചേർക്കുന്ന സോർബിക് ആസിഡും പലതരത്തിലുള്ള മാരകരോഗങ്ങൾക്ക് കാരണമായി നമ്മുടെ ആരോഗ്യം തകർക്കുന്നു. എന്നാൽ പ്രകൃതി വിഭവങ്ങളായ ഇലക്കറികൾ, പച്ചക്കറികൾ, പാൽ, മുട്ട, തേൻ തുടങ്ങിയവ വിറ്റാമിനുകളുടെയും ജീവകങ്ങളുടെയും കലവറയാണ്. തവിടുകളയാത്ത ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, പഴങ്ങൾ തുടങ്ങിയവ നാം ധാരാളമായി ആഹാരത്തിൽ ഉൾപ്പെടുത്തണം. ചുറ്റുപാടുകളിൽ നിന്ന് അനായാസം ശേഖരിച്ച് എടുക്കുന്ന ആരോഗ്യദായകമായ ഇത്തരം ഭക്ഷ്യവസ്തുക്കൾ ആയിരുന്നു പഴയ തലമുറയുടെ ആരോഗ്യ രഹസ്യം എന്നും ഇത് ഒഴിവാക്കി പുതു തലമുറ നേടുന്ന അനാരോഗ്യമായ ഭക്ഷണശീലങ്ങൾ അറിഞ്ഞുകൊണ്ട് വിഷം കഴിക്കൽ ആണെന്നും നാം ഓർക്കുക. അതിനാൽ പ്രകൃതി വിഭവങ്ങൾ ഉൾപ്പെടുത്തി നാടൻ ഭക്ഷണം ശീലമാക്കി ആരോഗ്യം സംരക്ഷിക്കാം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം