മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/അക്ഷരവൃക്ഷം/ഇത്തിരിക്കു‍‍‍ഞ്ഞൻ

Schoolwiki സംരംഭത്തിൽ നിന്ന്
16:21, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38055 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - ഇത്തിരിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഇത്തിരിക്കുഞ്ഞൻ

ഇത്തിരിക്കുഞ്ഞൻ ഒരു വൈറസൈനിൽ
ഒത്തിരി മൂല്യങ്ങൾ പകർന്നു നല്കി
ക്ഷമിക്കാനും അനുസരിക്കാനും
കരയാനും പിറുപിറുത്തു കൊണ്ട്
നിലത്തു തല തല്ലുി കരളു പിളരുന്ന
കാഴ്ചകൾ നൽകി ഞങ്ങളിൽ
ചക്കയും മാങ്ങയും പപ്പായയുമെൻ
നിത്യജീവിതത്തിലിടം നേടിയപ്പോൾ
ഒറ്റ മേശയ്ക്കുപ്പുറമിപ്പുറവും
‎‍‍‍‍‍‍ഞാനടങ്ങുന്ന എല്ലാവരുമടക്കം
നിരന്നപ്പോൾ എൻ മനം തുടിച്ചു
ഹ്യദയം നിറഞ്ഞു രോദനം മറച്ചു ‎
 നന്മയെല്ലാം തിരികെ തന്നുവെങ്കിലും
ഞാൻ നിന്നൊടൊന്നു ചോദിക്കട്ടെ ‎
മടങ്ങുമോ ഞങ്ങളിൽ നിന്നു നീ ....‎
മടങ്ങൂ ഞങ്ങളിൽ നിന്നു നീ......‎
 

ദിയ അന്ന ജിനു
6 A മാർത്തോമ്മാ എച്ച എസ് എസ് പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത