ഇത്തിരിക്കുഞ്ഞൻ ഒരു വൈറസൈനിൽ
ഒത്തിരി മൂല്യങ്ങൾ പകർന്നു നല്കി
ക്ഷമിക്കാനും അനുസരിക്കാനും
കരയാനും പിറുപിറുത്തു കൊണ്ട്
നിലത്തു തല തല്ലുി കരളു പിളരുന്ന
കാഴ്ചകൾ നൽകി ഞങ്ങളിൽ
ചക്കയും മാങ്ങയും പപ്പായയുമെൻ
നിത്യജീവിതത്തിലിടം നേടിയപ്പോൾ
ഒറ്റ മേശയ്ക്കുപ്പുറമിപ്പുറവും
ഞാനടങ്ങുന്ന എല്ലാവരുമടക്കം
നിരന്നപ്പോൾ എൻ മനം തുടിച്ചു
ഹ്യദയം നിറഞ്ഞു രോദനം മറച്ചു
നന്മയെല്ലാം തിരികെ തന്നുവെങ്കിലും
ഞാൻ നിന്നൊടൊന്നു ചോദിക്കട്ടെ
മടങ്ങുമോ ഞങ്ങളിൽ നിന്നു നീ ....
മടങ്ങൂ ഞങ്ങളിൽ നിന്നു നീ......