ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ ഒരു കൊറോണ കാലം..

Schoolwiki സംരംഭത്തിൽ നിന്ന്
16:20, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35013tdhs (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/ ഒരു കൊറോണ കാലം.. | ഒരു കൊറോണ കാലം..]] {{BoxTop1 | തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു കൊറോണ കാലം..

വീണ്ടും ഒരു മനുഷ്യത്വകാലം കൂടി.... ഇത് ഇപ്പോൾ മൂന്നാമത്തേതാണ്. മുൻപ് രണ്ട് പ്രളയം വന്നു.... സംസ്ഥാനമൊന്നാകെ .ഒരു മാസത്തേക്ക് നെറ്റ് റീച്ചാർജ് പോലെ മനുഷ്യത്വവും സാഹോദര്യവും തന്നേച്ചു ഓര് പോയി...ഇപ്പോ ഇതാ.. നെറ്റ് വർക്ക് കമ്പനികൾ റീച്ചാർജ് നിരക്ക് കൂട്ടിയ ഈ കാലത്ത്, ഒരു കൊറോണക്കാലം കൺമുന്നിൽ... രാജ്യമൊന്നാകെ Covid 19 ന്റെ ഭീതിയിൽ!!നാട്ടുകാരെ മുയുവൻ വീട്ടിലിരുത്തി ഓൻ ഇങ്ങിനെ സുഖിച്ച് ജീവിക്ക്ണു ..പ്രളയകാലം എല്ലാവരും ഒരുമിച്ചു ഒരു കിടക്കയിൽ ഉറങ്ങിയെങ്കിൽ, ഇപ്പോൾ അത് നടക്കില്ല,.. കാരണം.. സാമൂഹിക അകലം നാം പാലിച്ചിരിക്കണം. നമ്മൾ ഓരോരുത്തരുടെയും ശരീരം വീടുകളിൽ ഒതുങ്ങുന്നു..ഇരുപത്തി ഒന്ന് ദിവസത്തെ ലോക്ക് ഡൌണിനു ശേഷവും രാജ്യം നിശ്ചലമാണ്.. ഈ മഹാമാരിയിൽ നിന്ന്  ലോകം കര കയറാൻ ഒന്ന് മാത്രമേ നമുക്ക് ചെയ്യാൻ കഴിയൂ... എല്ലാവരും വീട്ടിൽ തന്നെ അടങ്ങി ഒതുങ്ങി ജീവിക്കുക -അത്രേ ഉള്ളു കാര്യം. പ്രളയകാലത്ത് ഒന്നും ചെയ്ത്   ദുരിതബാധിതരെ സഹായിക്കാൻ കഴിയാത്തവർക്ക് ഈ മഹാമാരിയുടെ വ്യാപനത്തെ, ഞാനെന്ന കണ്ണിയെ, സമൂഹമെന്ന ചങ്ങലയിൽ നിന്ന് ഒഴിവാക്കി വീട്ടിൽ ഒതുങ്ങാം ... അങ്ങനെ നമുക്ക് ഓരോരുത്തർക്കും 'ഹീറോസ്' ആകാം...       BREAK THE CHAIN Stay safe..... stay HOME.....

Ravathy Santhosh
9 D റ്റി ഡി എച്ച് എസ് എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം