ജി യു പി എസ് വള്ളിവട്ടം/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
15:59, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23458 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്

ലോകമെങ്ങും ഭീതിയിലാഴ്ത്തി
വന്നെത്തി കൊറോണ വൈറസ്
ഒാർത്തീടും ‍‍‍‍‍‍ഞാൻ എന്നും
ആ ദിനത്തെ......
കുഞ്ഞുറുമ്പിനെപോലെയായ വൈറസ്
കൊന്നൊടുക്കിയതായിരങ്ങളെ
ടിവിയിൽ കാണുന്ന സിനിമകൾക്കുപകരം
പത്രത്തിൽകാണും കുത്തുംകൊലകൾക്കുമപ്പുറം
എങ്ങും വൈറസിൻ ചിത്രങ്ങൾമാത്രം
ജാഗ്രതയിൽ തുടരാം നമുക്കിനിയുള്ളനാളുകൾ
ഭയമല്ല വേണ്ടത് കുൂട്ടുകാരെ
ജാഗ്രത........ജാഗ്രത..........ജാഗ്രതമാത്രം
നമുക്ക് ഒന്നായ് ചേർന്ന് പിഴുതെറിയാം
കോവിഡ് 19 എന്ന മഹാമാരിയെ.