Schoolwiki സംരംഭത്തിൽ നിന്ന്
വൈകിയോ നാം
എന്തുപറ്റി ഒരു ചുവടും മുന്നോട്ട് വെച്ചപ്പോൾ
മറു ചുവട് പിന്നോട്ട് എടുക്കേണ്ടി വരുന്നു
ഭയാനകരമായ ഒരു തീഗോളം
വിഴുങ്ങി നടുങ്ങിയ അവസ്ഥ.
ആ വീഥിയിൽ നിന്നും രക്ഷനേടാൻ ആവാതെ
അലയുകയാണ് അന്തരംഗം...
ചിന്തകളിൽ മുഴുകിയിരിക്കുകയാണ് ഇപ്പോൾ
എങ്ങനെ ഞാൻ ആ മഹാമാരി ഇരയായെന്ന്..
ഉത്തരം കിട്ടാതെ കൈ സോപ്പിട്ട് കഴുകി മാസ്ക് ധരിച്ച്
ഡോക്ടറും നഴ്സും നൽകുന്ന മരുന്ന് കഴിച്ച്
ലോകത്തിനു വേണ്ടി ഒരു ഒരു ജീവനും
ഇനി വെടിയരുത് എന്നു പ്രാർത്ഥിച്ചുകൊണ്ട്..
എന്നെ പരിശോധിക്കുന്ന ഡോക്ടർ ആരെന്നറിയില്ല
ശുശ്രൂഷിക്കുന്ന നഴ്സ് ആരെന്നറിയില്ല
പക്ഷേ അവർക്ക് ആയുരാരോഗ്യസൗഖ്യം നൽകാൻ വേണ്ടി
യഥാസമയം സർവ്വേശ്വരനോട് ഐസൊലേഷൻ ശയ്യയിൽ
ജീവനുവേണ്ടി മല്ലിടുന്ന ഞാൻ പറയുന്നുണ്ട്...
ലോകമേ നീ അറിയുക
ദുരിതത്തിൽ മരണശയ്യയെ നിർത്തു വിൻ
ജാതി മത വർണ്ണ വിവേചന ചിന്തകളും തർക്കങ്ങളും..
ഇതിന് ജാതിയില്ല മതമില്ല
കറുപ്പോ വെളുപ്പോ പാവപ്പെട്ടവന് പണക്കാരനെന്നോ എന്നില്ല
ആർക്കും പിടിപെടാം..
ഓർക്കുവിൻ ജീവൻ വെടിഞ്ഞ ഓരോരുത്തരെയും
ഓർക്കുവിൻ ലോകത്തെ
ഓർക്കുവിൻ നിങ്ങളെ
പ്രതിരോധിക്കുക അതിനെതിരെ...
|