സേക്രഡ് ഹാർട്ട് യു പി സ്കൂൾ കർത്തേടം/അക്ഷരവൃക്ഷം/ഒരു വെക്കേഷൻ കാലത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
15:27, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26534 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു വെക്കേഷൻ കാലത്ത് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു വെക്കേഷൻ കാലത്ത്
                    10 ദിവസമായി ഞാൻ എന്റെ അമ്മയെ കണ്ടിട്ട്.നാളെ ഇവിടെ നിന്ന് ഡിസ്ചാർജ് ചെയ്യും എന്ന് പറഞ്ഞത് കേട്ട് സന്തോഷിച്ച ഇരിക്കുകയാണ് ഞാൻ.അമ്മ പറഞ്ഞതാണ് അപ്പുറത്തെ വീട്ടിൽ പോയി കളിക്കരുത് എന്ന്.പക്ഷേ അവൾ എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയാണ്.വർഷത്തിലൊരിക്കൽ അല്ലേ അവൾ നാട്ടിൽ വരികയുള്ളൂ.എത്ര നാൾക്ക് ശേഷമാണ് അവൾ ദുബായിൽ നിന്ന് എത്തിയത്.ഒന്ന് കണ്ടിട്ട്  വരാം അമ്മേ എന്ന് പറഞ്ഞ് അമ്മയുടെ അനുവാദത്തിനു കാത്തു നിൽക്കാതെ ഞാൻ ഓടി മിയയുടെ വീട്ടിലേക്ക്.എന്നെ കണ്ടതും ഹായ് കിറ്റി .എന്ന് പറഞ്ഞ് അവൾ ഓടിവന്നു..നിനക്കുവേണ്ടി ഞാൻ ഒരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട് എന്ന് പറഞ്ഞ്  ഒരു ചുവന്ന പെട്ടി എന്റെ നേർക്ക് അവൾ നീട്ടി.അത്ഭുതത്തോടെ ഞാൻ അത് തുറന്നപ്പോൾ ഒരു ഭംഗിയുള്ള പാവ.സന്തോഷത്താൽ മറ്റൊന്നും ആലോചിക്കാതെ ഞാൻ അവളെ കെട്ടിപ്പിടിച്ചു  ഉമ്മ കൊടുത്തു.ഇതു കണ്ടാണ് മിയയുടെ അമ്മ ഞങ്ങളുടെ അടുത്തേക്ക് വന്നത്. മിയ.....ഞാൻ നിന്നോട് പറഞ്ഞതല്ലേ ആരെയും തൊടരുതെന്ന്. കിറ്റി,നീ വീട്ടിലേക്ക് പൊയ്ക്കോ എന്ന് പറഞ്ഞ് എന്നെ യാത്രയാക്കി. വിഷമത്തോടെ ഞാൻ വീട്ടിലേക്ക് ഓടി.

വീട്ടിലെത്തി എത്ര ആലോചിച്ചിട്ടും മിയയുടെ അമ്മ എന്താണ് അങ്ങനെ പറഞ്ഞത് എന്ന് ഒരു പിടിയും കിട്ടിയില്ല.അവസാനം അമ്മയോട് പറഞ്ഞപ്പോൾ അമ്മയാണ് കഴിഞ്ഞദിവസം എന്നോട് പറഞ്ഞുതന്ന കൊറോണ വൈറസിനെ പറ്റി ഓർമ്മപ്പെടുത്തിയത്.ഏതാനും ദിവസങ്ങൾ കടന്നു പോയി.ഒരു ദിവസം രാവിലെ എനിക്ക് ഉറക്കമുണർന്നിട്ടും കട്ടിലിൽ നിന്ന് എഴുന്നേൽക്കാനാവുന്നില്ല. അമ്മ വന്ന് തൊട്ടുനോക്കിയപ്പോൾ നല്ല പനി.അമ്മയ്ക്ക് പേടിയായി.ഉടനെ അച്ഛനെയും കൂട്ടി എന്നെ ആശുപത്രിയിലേക്ക് കൊണ്ടുകൊണ്ടുപോയി.ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷം എന്നെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുന്നതാണ് നല്ലത് എന്ന് പറഞ്ഞു.

                                  അങ്ങനെ ഞാൻ ഒറ്റയ്ക്കായി.ആദ്യ ദിവസം രാത്രി വല്ലാതെ പേടിച്ചുപോയി.ഇന്നേവരെ അമ്മയില്ലാതെ ഞാൻ ഉറങ്ങിയിട്ടില്ല.പിറ്റേന്ന് ആയപ്പോഴേക്കും എൻറെ വിഷമം പതുക്കെ മാറിത്തുടങ്ങി. നല്ല സ്നേഹത്തോടെ പെരുമാറുന്ന ഡോക്ടർമാരും നേഴ്സുമാരും. എനിക്ക് വായിക്കാൻ കഥാപുസ്തകങ്ങളും വരയ്ക്കാൻ ചായപ്പെൻസിലുകളും അവർ കൊണ്ടുവന്നുതന്നു. മോള് വിഷമിക്കേണ്ട, മോളുടെ അസുഖം വേഗം മാറും എന്ന് സമാധാനിപ്പിച്ചു കൊണ്ടിരുന്നു. എന്തായാലും ഞാൻ അതിനെയെല്ലാം അതിജീവിച്ചു. ഈ കൊ റോണ ദിവസങ്ങൾ എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. അമ്മ പറയുന്നത് അനുസരിക്കണമെന്നുള്ള ഒന്നാമത്തെ പാഠം. ഒറ്റയ്ക്ക് എങ്ങിനെ ഒരു പ്രതിസന്ധിയെ നേരിടാമെന്നും ഞാൻ പഠിച്ചു. എന്റെ അവധിക്കാലം കുറച്ച് പോയെങ്കിലും സാരമില്ല. ഈ 'കെറോണ' കുറെ ജീവിത പാഠങ്ങൾ എനിക്ക് നൽകി
ആൻലിയ ഗ്രെയ്റ്റ്
7 B സെക്രട്ട് ഹേർട്ട് യൂ പി സ്ക്കൂൾ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ