എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
15:16, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24263 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=*പരിസ്ഥിതി* <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
*പരിസ്ഥിതി*

ഈ ആധുനിക നൂറ്റാണ്ടിൽ കൊറോണ വൈറസ് പിടിയിൽ വലയുന്ന മനുഷ്യനെ സംബന്ധിച്ച് അവൻറെ പരിസ്ഥിതിയെക്കുറിച്ച് അറിയേണ്ട പ്രധാനപ്പെട്ടതാണ്. പരിസ്ഥിതി സംരക്ഷിച്ചില്ലെങ്കിൽ ദിനോസറുകൾ നാടുനീങ്ങിയതുപോലെ കുറച്ചു കൊല്ലങ്ങൾക്കുശേഷം മാനവരാശിയും ഭൂമിമണ്ഡലത്തിൽ നിന്ന് തുടച്ചു നീക്കപ്പെടും. ഭൂമി സൗരയൂഥത്തിലെ ഒരു അംഗമാണ്. ജൈവഘടന നിലനിൽക്കുന്ന ഗ്രഹം ഭൂമി മാത്രമാണെന്നാണ് അറിയപ്പെടുന്നത്. അന്തരീക്ഷവും കാലാവസ്ഥയും ആണ് ഇവിടെ ജീവൻ നിലനിൽക്കാൻ കാരണമായത്. നിരന്തര പരിണാമത്തിലൂടെ ജൈവഘടനയുടെ ഉന്നതസ്ഥാനത്ത് മനുഷ്യൻ എത്തി. മനുഷ്യനെ ചുറ്റും കാണുന്നതും പ്രകൃതിദത്തവുമായ അവസ്ഥയെയാണ് പരിസ്ഥിതി എന്ന് പറയുന്നത്. എല്ലാവിധത്തിലുള്ള ജന്തുക്കളും സസ്യങ്ങളും അടങ്ങുന്നതാണ് പരിസ്ഥിതി. ഇത്‌ ഒരു ജൈവിക ഘടനയാണ് . ഇന്നത്തെ മനുഷ്യൻ പ്രകൃതിയെ സ്നേഹിക്കുകയല്ല ചൂഷണം ചെയ്യുകയാണ്. അവൻറെ സുഖത്തിനും ആഹ്ലാദത്തിലും വേണ്ടി ഉപയോഗിക്കുന്ന എല്ലാ കൃത്രിമ രാസവസ്തുക്കളും പരിസ്ഥിതിക്കാണ് കോട്ടം നൽകുന്നത്. നദിക്കു കുറുകെ കെട്ടിനിർത്തിയ അണക്കെട്ടുകൾ, വെള്ളത്തിലും കരയിലും അന്തരീക്ഷത്തിലും മത്സരിക്കുന്ന വാഹനങ്ങളും, അവ പുറത്തു വിടുന്ന പുകയും, കൃഷി ഉത്പാദനം വർദ്ധിപ്പിക്കുവാനും ഉപയോഗിക്കുന്ന കൃത്രിമ വളങ്ങളും കീടനാശിനികളും, നാം ഉപയോഗിക്കാറുള്ള പ്ലാസ്റ്റിക് എന്ന ദ്രവിക്കാത്ത വസ്തു, അമിതമായ ശബ്ദം, മനുഷ്യാവശ്യങ്ങൾക്കായി അമിതമായി വെട്ടി തെളിക്കുന്ന മരങ്ങൾ, വ്യവസായശാലകളിൽ നിന്നുള്ള ഉള്ള മാലിന്യങ്ങൾ , ആണവമാലിന്യങ്ങൾ ഇലക്ട്രോണിക്സ് മാലിന്യങ്ങളും പരിസ്ഥിതിക്ക് നാശം വിതക്കുന്നു. ഭൂ ഗർഭ സമ്പത്തായ ജലം ഇരുമ്പ് കൽക്കരി സ്വർണം, എണ്ണ തുടങ്ങിയവ ഊറ്റി എടുക്കുന്നത് കൊണ്ട് അന്തരീക്ഷ ഘടന മാറ്റം വരുകയും ഭൂമികുലുക്കം ഭൂകംബം ഉണ്ടാകുകയും ചെയ്യുന്നു . പ്ലാസ്റ്റിക് ജലത്തിലെ ഓക്സിജൻ അളവിനെ നശിപ്പിക്കുന്നു. മണ്ണിനെ നശിപ്പിക്കുന്.വൻതോതിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ കത്തുമ്പോൾ ഉയരുന്ന പുക അന്തരീക്ഷത്തിലെ താപനിലക്കു മാറ്റം വരുത്തുന്നു. അവ ഓസോൺ പാളിക്ക് വിള്ളൽ ഉണ്ടാക്കുന്നു. മാരക രശ്മികളെ തടയാൻ ഓസോൺ പാളിക്ക്‌ സാധിച്ചില്ലെങ്കിൽ ജൈവഘടനക്കു മാറ്റം വരുകയും രോഗങ്ങൾ വർധിക്കുകയും ചെയ്യും. സമുദ്രത്തിൽ എണ്ണ കലരുന്നതും, ജലാശയങ്ങൾ ചുരുങ്ങുന്നതും പരിസ്ഥിതിക്ക് കോട്ടം വരുത്തുന്നതാണ്. വൻതോതിൽ ഉള്ള വന നശീകരണം കുടിവെള്ളവും ശ്വസിക്കാനുള്ള വായുവും കാലാവസ്ഥയും തകിടം മറിക്കുന്നു. പരിസ്ഥിതി മാറ്റം വരുത്തുന്ന സുനാമി പോലുള്ള വെള്ളപ്പൊക്കവും മലയിടിച്ചിലും കൊടുങ്കാറ്റും മനുഷ്യൻ അഭിമുഖീകരിക്കേണ്ടി വരുന്നു. അവിടെ പ്രകൃതി മനുഷ്യനെ നിഷ്ക്കരുണം കീഴടക്കുന്നു . ഇങ്ങനെ മനുഷ്യൻ തന്നെ തന്റെ മരണത്തിന്റെ വഴി തുറക്കുന്നതാണ് പരിസര മലിനീകരണം. ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നുണ്ട്. പരിസ്ഥിതി മലിനീകരണത്തിനെതിരെ ഒട്ടേറെ സംഘടനകളും പല പ്രമുഖ വ്യക്തികളും നിരന്തരമായ പ്രവർത്തനത്തിലൂടെ വലിയൊരു അവബോധം സൃഷ്ടിച്ചിട്ടുണ്ട്. ഗവൺമെൻറ് നിയമങ്ങൾ കർശനമാക്കുകയും പരിസ്ഥിതി കോടതി, പരിസ്ഥിതി സൗഹൃദ ചിഹ്നം തുടങ്ങിയ പരിസ്ഥിതി സംരക്ഷണത്തിനായി വന്നിരിക്കുന്ന പുതിയ സംരംഭങ്ങളോട് സഹകരിച്ചു നമുക്ക് നമ്മുടെ സുസ്ഥിതിയിലേക്ക് ഉയരാം.

5 സി <
*സാമുവൽ നീലങ്കാവിൽ
*സാമുവൽ നീലങ്കാവിൽ എൽ എഫ് സി യു പി സ്കൂൾ മമ്മിയൂർ
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം