ഗവൺമെന്റ് എൽ പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/ശുചിത്വമാണ് ആരോഗ്യം
ശുചിത്വമാണ് ആരോഗ്യം
മുരളിയും ഗോപിയും അയൽക്കാരാണ്. മുരളി ഒരു ദരിദ്രനായിരുന്നു ഗോപി ധനികനും .മുരളിയുടെ വീട് മനോഹരമായ ഒരു പൂന്തോട്ടത്തിന്റെ മധ്യത്തായിരുന്നു. വീടിന്റെ പരിസരമൊക്കെ മുരളിയും ഭാര്യയും എന്നും വ്യത്തിയാക്കുമായിരുന്നു മക്കൾ 2 പേരും അവധിയാകുമ്പോൾ അമ്മയേയും അച്ഛനെയും സഹായിക്കുമായിരുന്നു. എന്നാൽ ഗോപി നേരെ മറിച്ചായിരുന്നു. അയാൾ വീടിന് ചുറ്റും റബ്ബർ മരംവച്ച് പിടിപ്പിച്ച് അതിൽ നിന്ന് പണം സമ്പാദിക്കുമായിരുന്നു. എന്നാൽ റബറിൽ നിന്നുള്ള കറയെടുത്ത ശേഷം ചിരട്ടകൾ കമിഴ്ത്തി വയ്ക്കാൻ അയാൾ തയ്യാറല്ലായിരുന്നു. അതു കൂടാതെ അയാളുടെ വീട്ടിൽ നിന്നുള്ള മാലിന്യങ്ങൾ വീടിന് ചുറ്റും നിറഞ്ഞിരുന്നു. മുരളി ഗോപിയോട് പറഞ്ഞു ചിരട്ടകൾ കമിഴ്ത്തി വയ്ക്കണം അല്ലെങ്കിൽ കൊതുക് മുട്ടയിട്ട് നമുക്ക് അസുഖങ്ങൾ ഉണ്ടാകും. എന്നാൽ ഗോപി അതൊന്നും കാര്യമാക്കിയില്ല. ഒരു ദിവസം ഗോപിക്ക് കടുത്ത പനിയും ജലദോഷവും ഉണ്ടായി. ആശുപത്രിയിൽ പോയപ്പോൾ കൊതുക് കടിയേറ്റ് ഉണ്ടായ ഡെങ്കിപ്പനി ആണെന്ന് ഡോക്ടർ പറഞ്ഞു. അതു കേട്ട ഗോപിക്ക് തന്റെ തെറ്റ് ബോധ്യപ്പെട്ടു. പനി മാറിയ ശേഷം അയാൾ വീടും പരിസരവും വൃത്തിയാക്കാൻ തുടങ്ങി. തന്റെ തെറ്റ് മനസ്സിലാക്കി തന്ന മുരളിയോട് അയാൾ നന്ദി പറഞ്ഞു.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ