കൂനം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പുനർചിന്തയുടെ കാലം
പുനർചിന്തയുടെ കാലം
മനുഷ്യൻ ഇന്ന് ഓരോ പ്രഭാതവും ഉണരുന്നത് തന്നെ പുതിയ പ്രതീക്ഷകളുമായാണ്. അതിന് ഏറ്റ ഏറ്റവും വലിയ ആഘാതമാണ് ഇന്ന് നാം കേട്ടും കണ്ടും കൊണ്ടിരിക്കുന്ന കൊറോണ എന്ന വിപത്ത് പ്രകൃതിയോടുള്ള മനുഷ്യന്റെ നിരുത്തരവാദിത്തപരമായ സമീപനത്തോടുള്ള പ്രകൃതിയുടെ പ്രതികാരമായി നാം ഇതിനെ കാണേണ്ടിയിരിക്കുന്നു. ചെറിയ ഒരു ജലദോഷം വന്നാൽ പോലും മരുന്നിനായി ആശുപത്രികളിലേക്ക് ഓടുന്ന നമ്മൾ ഇന്ന് അത് ചെറുത്തു നിൽക്കാൻ പഠിച്ചിരിക്കുന്നു. അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുന്നത് മൂലം നാം നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. നടന്നു പോകാൻ പറ്റുന്ന സ്ഥലങ്ങളിൽ പോലും നമ്മൾ ഇന്ന് വാഹനങ്ങളെ ആശ്രയിക്കുന്ന കാഴ്ച നമ്മൾ നിത്യവും കാണുന്നതാണ്. ഇതൊക്കെ അന്തരീക്ഷമലിനീകരണത്തിനു കാരണം ആകുന്നത്. ഓരോ ആളും ഒരു നിമിഷം ഒന്നു മാറ്റി ചിന്തിച്ചാൽ മതി നമുക്ക് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാൻ. എന്നും തിരക്ക് പിടിച്ചോടുന്ന മനുഷ്യന് ഇന്ന് തിരക്കുകളില്ല. അനാവശ്യമായ യാത്രകളില്ല. ഫാസ്റ്റ്ഫുഡിനോട് വിടപറഞ്ഞു നമ്മളിപ്പോ നമ്മുടെ വീട്ടു പറമ്പിൽ ഉള്ള വിഭവങ്ങൾ കഴിച്ചു തുടങ്ങി. നാം മനസ്സുവെച്ചാൽ എല്ലാം നമ്മളെക്കൊണ്ട് കഴിയും എന്നു തെളിയുകയാണ്. വസൂരിയും നിപ്പായും എബോളയും ചെറുത്തു നിന്ന നമുക്ക് കൊറോണ എന്ന മഹാമാരിയെയും ചെറുത്തു തോൽപ്പിക്കാൻ കഴിയും. ആരോഗ്യകരമായ പുതിയൊരു സമൂഹം കെട്ടിപ്പടുക്കുന്നതിന് നാം ഓരോരുത്തരുടെയും പങ്ക് അനിവാര്യമാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പനോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പനോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ