ഗവ. എൽ പി എസ് മുടവൻമുഗൾ/അക്ഷരവൃക്ഷം/പൂച്ചയും എലിയും

Schoolwiki സംരംഭത്തിൽ നിന്ന്
14:30, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂച്ചയും എലിയും

ചക്കിപ്പൂച്ച വീണ്ടും നടന്നു. എവിടെയും ഒന്നും കിട്ടാനില്ല. എന്തു സുഭിക്ഷമായിരുന്നു കഴിഞ്ഞ കാലം. ചന്തയിൽ ഒന്നു കറങ്ങി നടന്നാൽ മതി, എന്തൊക്കെ കിട്ടുമായിരുന്നു. മീൻകാരി ജാനു കാണാതെ ഒന്നുരണ്ടെണ്ണം അകത്താക്കാമായിരുന്നു. ഇനി അതില്ലെങ്കിൽ കോഴിക്കച്ചവടക്കാരൻ മമ്മത് എറിഞ്ഞു തരുന്ന എല്ലിൻ കഷണമെങ്കിലും കിട്ടിയേനെ. ഇതിപ്പോ എല്ലാം അടച്ചു പൂട്ടിയിരിക്കുന്നു. കോ വിഡ് എന്ന കൊറോണ യാണ്. എങ്ങാണ്ടൊരു കടുവയ്ക്കും പിടിച്ചത്രേ കൊറോണ .പേടിക്കണം! എന്തായാലും വിശന്നിട്ട് വയ്യ. എന്തേലും ഒന്ന് കിട്ടിയെങ്കിൽ .... അതെന്താ അവിടെ ഒരു എലിയല്ലേ .എൻ്റെ മുത്തശ്ശൻ പണ്ട് എലിയെ പിടിച്ച് തിന്നുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. എങ്ങനെയായിരുന്നു എലിയെ പിടിക്കേണ്ടത് ...... എന്തായാലും ശ്രമിച്ചു നോക്കാം.



ഗൗരിനന്ദ. വി എസ്
3 എ ഗവ. എൽ പി എസ് മുടവൻമുഗൾ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ