എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ/അക്ഷരവൃക്ഷം/ ശുചിത്വം ഒരു സംസ്കാരം
ശുചിത്വവും മനുഷ്യനും
കൊറോണ എന്ന മഹാമാരി ഈ ലോകത്തിന് നൽകിയ സന്ദേശം ശുചിത്വം എന്നതാണ് .ഇന്ന് ഈ ലോകത്തിൽ വച്ചേറ്റവും വിലമതിക്കാനാകാത്ത കാര്യം ശുചിത്വം എന്ന് വളരെ വ്യക്തതയോടെ പറയുവാൻ നമുക്കു കഴിയും .ശുചിത്വം എന്നത് ഒരു വ്യക്തിയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന കാര്യമല്ല. ശുചിത്വത്തെ നമുക്ക് പ്രധാനമായും മൂന്നായി പറയുവാൻ കഴിയും .ഒന്നാമതായി വ്യക്തി ശുചിത്വം രണ്ടാമതായി ഭവന ശുചിത്വം മൂന്നാമതായി പരിസര ശുചിത്വം. ഇതിൽ വ്യക്തി ശുചിത്വം വളരെ പ്രധാനപ്പെട്ട ഒന്നാണ് നാം നമ്മുടെ ശരീരത്തിനെ സംരക്ഷിക്കുന്നു എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് വ്യക്തി ശുചിത്യം .ശുചിത്വം എന്നു പറയുമ്പോൾ നല്ല തുണികൾ ഇട്ടതുകൊണ്ടോ കുളിച്ചതുകൊണ്ടോ തീരുന്ന ഒന്നല്ല '.ഭക്ഷണക്രമീകരണം ,മറ്റുള്ളവരോടുള്ള പെരുമാറ്റം ,അനുസരണ ശീലം തുടങ്ങിയ കാര്യങ്ങളും വ്യക്തി ശുചിത്വത്തിൽ പെടുന്നു.അടുത്തതായി ഭവന ശുചിത്വം ,വ്യക്തിശുചിത്വമുള്ള ഒരാളിന് തൻ്റെ ഭവന ശുചിത്വം വളരെ എളുപ്പമാണ്. നമ്മുടെ ശരീരം പോലെയാണ് ഭവനവും .അതിനെ എപ്പോഴും അണുവിമുക്തമാക്കി ശുചിത്വത്തോടെ സൂക്ഷിച്ചാൽ നമ്മുടെ ശരീരം കൂടുതൽ ശക്തി പ്രാപിക്കുകയും അതിലൂടെ നമ്മുടെ കുടുംബത്തിന് ആരോഗ്യം പൂർണമായി സാധിച്ചെടുക്കാവുന്നതുമാണ് .മൂന്നാമതായി പരിസ്ഥിതി ശുചിത്വം. പരിസ്ഥിതി എന്നു പറഞ്ഞാൽ അത് നമ്മുടെ സമൂഹമാണ് മുകളിൽ പറഞ്ഞ വ്യക്തി ശുചിത്വവും ഭവന ശുചിത്വവും ഉണ്ടെങ്കിൽ നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ നമുക്കു കഴിയും .അതിൻ്റെ പൂർണ ഉത്തരവാദിത്വം നമുക്കു തന്നെയാണ് അതുകൊണ്ട് വരും തലമുറക്കായി നമുക്കു കൈ കോർക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ