പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/അക്ഷരവൃക്ഷം/*ശുചിത്വം; പ്രതിരോധത്തിന്റെ പാത*
*ശുചിത്വം; പ്രതിരോധത്തിന്റെ പാത*
കൊറോണ എന്ന സംഹാര വൈറസ് ഇന്ന് ലോകമെമ്പാടും താണ്ഡവമാടുകയാണ്. ഈ മഹാമാരിയെ പ്രതിരോധിക്കേണ്ട കടമ നാം ഓരോരുത്തർക്കും ഉണ്ട്. രോഗപ്രതിരോധത്തിനായ് വ്യക്തിശുചിത്വവും, പരിസ്ഥിതിശുചിത്വവും ഏറെ അനിവാര്യമാണ്. വ്യക്തികളുമായുള്ള സമ്പർക്കം പൂർണമായും ഒഴിവാക്കുക എന്നത് ഏറെ നിർണായകമാണ്. പരിസ്ഥിതിയെ മറന്നുകൊണ്ടിരിക്കുന്ന മാനവനുള്ള ദൈവത്തിന്റെ ശിക്ഷയാണോ ഈ ദുരന്തം....? നിയമപരമല്ലാത്ത വനജീവിതത്തിൽനിന്നാണ് ചൈനയിലെ വുഹാനിൽ ഈ രോഗം പൊട്ടിപ്പുറപ്പെട്ടത് എന്നാണ് കരുതുന്നത്. എന്നാൽ യാഥാർത്ഥ്യം ഇപ്പോഴും അവ്യക്തം. വ്യക്തിശുചിത്വം പാലിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. കൃത്യമായ ഇടവേളകളിൽ സോപ്പ്, ഹാൻഡ് വാഷ്, എന്നിവ ഉപയോഗിച്ച് 20 സെക്കന്റ് കൈകൾ നല്ലപോലെ കഴുകണം. ഇവക്കുപകരം സാനിറ്ററൈസറും ഉപയോഗിക്കാവുന്നതാണ്, ഇതുവഴി കൈകൾ അണുവിമുക്തമാകുന്നു. സുരക്ഷാമാസ്കുകളുടെ ഉപയോഗം ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. ദ്രാവകരൂപത്തിലുള്ള അണുക്കൾ വായിൽകയറിപ്പറ്റാതിരിക്കാൻ ഇത് ഉപകരിക്കും. ചുമക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും ടിഷ്യൂ ഉപയോഗിച്ച് മൂടുക, ശേഷം അത് ഉപേക്ഷിക്കുക. ഇത് സമ്പർക്കത്തിലൂടെ അതിവേഗം പടരുന്ന ഒരു സാംക്രമിക രോഗം ആയതിനാൽ സമ്പൂർണ്ണമായ അടച്ചിടൽ ഏറെ നിർണായകമാണ്. ഇതുവഴി വൈറസിന്റെ അനിയന്ത്രിതമായ പടർന്നുപിടിക്കൽ നിയന്ത്രിണവിധേയമാക്കാം. ഓരോ പൗരനും പൂർണ്ണമനസ്സോടെ സഹകരിച്ചാൽ മാത്രമേ ഭീതിജനകമായ ഈ കൊറോണക്കാലത്തിൽനിന്നും വിമുക്തി നേടാൻ നമുക്ക് സാധിക്കൂ. പരിസ്ഥിതിയെ ശുചിയായ് സൂക്ഷിക്കേണ്ടത് നാം ഓരോരുത്തരുടേയും ധർമ്മമാണ്. അതിനാൽ അതിനെ മലിനീകരണത്തിന് വിധേയമാക്കാതെ പരിപാലിക്കേണ്ടത് നമ്മളാണ്. മാലിന്യങ്ങൾ പ്രകൃതിയിലേക്ക് വലിച്ചെറിയുന്നത് വഴി പരിസ്ഥിതി മലിനപ്പെടുകയും അത് പലതരത്തിലുള്ള സാംക്രമിക രോഗങ്ങൾക്ക് വഴിതെളിക്കുകയും ചെയ്യാം. വ്യക്തിശുചിത്വത്തോടൊപ്പം പാരിസ്ഥിതികശുചിത്വവും പാലിക്കുക. രോഗം വന്നതിനുശേഷം ചികിത്സിച്ചു ഭേതമാക്കുന്നതിലും നല്ലത് അത് വരാതെ സൂക്ഷിക്കുന്നതാണ്. ഈ കാര്യങ്ങളിൽ കുട്ടികളായ നാം വളരെ ശ്രദ്ധിക്കണം. അതിനാൽ മലയാളജനത മുഴുവനും, ലോകം മുഴുവനും ഒറ്റക്കെട്ടായ് നിന്ന് ഈ മഹാമാരിയെ പ്രതിരോധിക്കണം. കുട്ടികളായ നമുക്കും പോരാടാം... കൊറോണ വിമുക്തമായ നല്ല നാളേക്കായ്............
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം