കെ.എം.ഒ.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/നാടോടി വിജ്ഞാനകോശം

16:07, 5 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kmohsskoduvally (സംവാദം | സംഭാവനകൾ) (പുതിയ താള്‍: '''ആമുഖം'' ഗ്രാമീണ ജനതയുടെ സാമൂഹ്യജീവിതവുമായി ബന്ധപ്പെട്ട …)


'ആമുഖം


ഗ്രാമീണ ജനതയുടെ സാമൂഹ്യജീവിതവുമായി ബന്ധപ്പെട്ട പരമ്പരാഗത ദൃശ്യകലാരൂപങ്ങളാണ് നാടന്‍ കലകള്‍. ജനതയുടെ അനുഭവങ്ങളും

ജീവിതരീതിയും സാഹചര്യങ്ങളുമായിരുന്നു ഒരുകാലത്ത് നാടന്‍കലകളുടെ രൂപഭാവങ്ങളെ നിയന്ത്രിച്ചിരുന്നത്. ദേവാരാധനപരമായ ചടങ്ങുകള്‍, മതപരമായ

ആചാരങ്ങള്‍, വിശ്വാസങ്ങള്‍, പരേതരോടുളള ഭക്തി, പ്രകൃതിപൂജ തുടങ്ങിയവയില്‍ നിന്ന് ഉരുതിരിഞ്ഞവയാണ് കേരളത്തിലെ നാടന്‍കലകള്‍.

ഒരു കാലത്ത് സവര്‍ണരുടെ കുത്തകയായിരുന്നു ക്ഷേത്രകലകള്‍ അവര്‍ണരും അധ്വാനവര്‍ഗവുമായവര്‍ക്ക് നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ സാധാരണക്കാരന്റെ വിയര്‍പ്പിന്റെ ഗന്ധമുളളവയായി വളര്‍ന്നുവന്നതായിരുന്നു നാടന്‍കലകള്‍. എന്നാലിന്ന് നാടന്‍കലകളുടെ പ്രാധാന്യം വിസ്മരിക്കപ്പെടുന്നുവോ? ഒരു കാലത്ത് കേരളത്തിലെ അധ്വാനവര്‍ഗത്തിന്റെ കലയായിരുന്ന നാടന്‍ ദൃശ്യകലകള്‍ ഇന്നത്തെ കുട്ടികള്‍ക്ക് കേട്ടറിവു മാത്രമാവുന്ന ഈ സാഹചര്യത്തില്‍ നാടന്‍കലകളുടെ മഹത്വം സമൂഹത്തിലെത്തിക്കേണ്ടത് അനിവാര്യമാണ്. ഇതിനുളള ഒരു കൊച്ചുശ്രമമാണ് സ്ക്കുള്‍വിക്കിയുടെ നിര്‍ദേശപ്രകാരം ഞങ്ങള്‍ തയ്യാറാക്കുന്ന ഈ പ്രോജക്ട്.


ലക്ഷ്യങ്ങള്‍


  നാടന്‍കലകളെ കുറിച്ച് മനസിലാക്കാല്‍
  അവയുടെ മഹത്വം ജനങ്ങളിലെത്തിക്കാന്‍
  സമകാലികസമൂഹത്തില്‍ നാടന്‍കലകള്‍ക്കുളള പ്രസക്തി വിലയിരുത്താന്‍

പഠനരീതി


കേരളത്തില്‍ നിലവിലുളള നാടന്‍കലകളെ കുറിച്ച് വിവരങ്ങള്‍