കെ.എം.ഒ.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/നാടോടി വിജ്ഞാനകോശം
ആമുഖം
ഗ്രാമീണ ജനതയുടെ സാമൂഹ്യജീവിതവുമായി ബന്ധപ്പെട്ട പരമ്പരാഗത ദൃശ്യകലാരൂപങ്ങളാണ് നാടൻ കലകൾ. ജനതയുടെ അനുഭവങ്ങളും
ജീവിതരീതിയും സാഹചര്യങ്ങളുമായിരുന്നു ഒരുകാലത്ത് നാടൻകലകളുടെ രൂപഭാവങ്ങളെ നിയന്ത്രിച്ചിരുന്നത്. ദേവാരാധനപരമായ ചടങ്ങുകൾ, മതപരമായ
ആചാരങ്ങൾ, വിശ്വാസങ്ങൾ, പരേതരോടുളള ഭക്തി, പ്രകൃതിപൂജ തുടങ്ങിയവയിൽ നിന്ന് ഉരുതിരിഞ്ഞവയാണ് കേരളത്തിലെ നാടൻകലകൾ.
ഒരു കാലത്ത് സവർണരുടെ കുത്തകയായിരുന്നു ക്ഷേത്രകലകൾ അവർണരും അധ്വാനവർഗവുമായവർക്ക് നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ സാധാരണക്കാരന്റെ വിയർപ്പിന്റെ ഗന്ധമുളളവയായി വളർന്നുവന്നതായിരുന്നു നാടൻകലകൾ. എന്നാലിന്ന് നാടൻകലകളുടെ പ്രാധാന്യം വിസ്മരിക്കപ്പെടുന്നുവോ? ഒരു കാലത്ത് കേരളത്തിലെ അധ്വാനവർഗത്തിന്റെ കലയായിരുന്ന നാടൻ ദൃശ്യകലകൾ ഇന്നത്തെ കുട്ടികൾക്ക് കേട്ടറിവു മാത്രമാവുന്ന ഈ സാഹചര്യത്തിൽ നാടൻകലകളുടെ മഹത്വം സമൂഹത്തിലെത്തിക്കേണ്ടത് അനിവാര്യമാണ്. ഇതിനുളള ഒരു കൊച്ചുശ്രമമാണ് സ്ക്കുൾവിക്കിയുടെ നിർദേശപ്രകാരം ഞങ്ങൾ തയ്യാറാക്കുന്ന ഈ പ്രോജക്ട്.
ലക്ഷ്യങ്ങൾ
നാടൻകലകളെ കുറിച്ച് മനസിലാക്കാൽ അവയുടെ മഹത്വം ജനങ്ങളിലെത്തിക്കാൻ സമകാലികസമൂഹത്തിൽ നാടൻകലകൾക്കുളള പ്രസക്തി വിലയിരുത്താൻ
പഠനരീതി
കേരളത്തിലെ നിലവിലുള്ള നാടൻ കലകളെ കുറിച്ച് വിവരശേഖരണം നടത്തുന്നു. വ്യത്യസ്ത നാടൻകലകൾ കണ്ടെത്തി അവയെ അപഗ്രഥിക്കുന്നു.ഈ നാടൻകലകൾക്ക് സമകാലിക സമൂഹത്തിലുള്ള പ്രസക്തി വിലയിരുത്തി നിഗമനത്തിലെത്താൻ ശ്രമിക്കുന്നു. ഇതിനു വേണ്ടി വ്യത്യസ്ത വിജ്ഞാന സ്രോതസ്സുകൾ , നാടൻകലകളെ കുറിച്ച് അറിവുള്ളവർ തുടങ്ങിയവരെ ആശ്രയിക്കുകയും വിവരങ്ങൾ ക്രോഡീകരിച്ച് നിഗമനത്തിലെത്താൻ ശ്രമിക്കുകയാണ് ഈ പ്രൊജക്ടിലൂടെ ചെയ്യുന്നത്. ദത്തശേഖരണം. ഗ്രാമീണരുടെ ജീവിത വ്യാപാരങ്ങളിൽ നിന്ന് നൈസർഗികമായി രൂപം കൊണ്ടവയാണ് നാടൻകലകൾ. ഇവയിൽ പലതും വളരെ പ്രാചീനങ്ങളാണ്. മിക്ക നാടൻകലകളും ത്രികാധിഷ്ഠിതം (ഗീത-വാദ്യ-നൃത്തങ്ങൾ) അടങ്ങിയവയാണ്. തെയ്യം,തിറ പ്രമാണം:/home/kmo/Desktop/n2.jpg
കേരളത്തിലെ അനുഷ്ഠാന കലകളിൽ പ്രമുഖമാണ് തെയ്യവും തിറയും.ദേവതകളെ വേഷമണിഞ്ഞ് കോലമായി കെട്ടിയാടിക്കുകയാണ് ഇതിന്റെ സ്വഭാവം.ഭഗവതിയും കാളിയും ചാമുണ്ടിയും ശൈവ-വൈഷ്ണവാദി മൂത്തികളുടെ അംശഭൂതങ്ങളായ ദേവതകളും യക്ഷിയും ഗന്ധർവനും നാഗവും ഭൂതവും മൃഗവും പരേതരും മൺമറഞ്ഞ വീരപരാക്രമികളും പുരാണേതിഹാസ കഥാപാത്രങ്ങളും തെയ്യം തിറയുടെ രംഗത്ത് ദേവതകളായിവരുന്നുണ്ട്. അനുഷ്ഠാനങ്ങളുമായി ബാഗ്യബന്ധം മാത്രമല്ല തെയ്യങ്ങൾക്കും തിറകൾക്കുമുള്ളത്.നർത്തനിലെ ഓരോ അംഗവും അനുഷ്ഠാനത്തിൽ അടിയുറച്ചതാണ്.തീയിൽ വീഴുകയും നർത്തനം ചെയ്യുകയും കനലിൽ ഇരിക്കുകയും തീ പന്തങ്ങളുമായി ആടുകയും ചെയ്യുന്ന കോലങ്ങളുമുണ്ട്. സർപ്പപ്പാട്ട് നാഗക്ഷേത്രങ്ങളിലും സർപ്പക്കാവുകളിലും ഗൃഹങ്ങളിലും പുള്ളുവർ നടത്തുന്ന അനുഷ്ഠാന നിർവഹണമാണ് സർപ്പപ്പാട്ട്.അലങ്കരിച്ച പന്തലിൽ സർപ്പക്കളം ചിത്രീകരിക്കുന്ന പഞ്ചവർണ്ണപ്പൊടിക്കൊണ്ടുള്ള അഷ്ടനാഗക്കളം,സർപ്പയക്ഷിക്കളം ,നാഗയക്ഷിക്കളം തുടങ്ങിയ കളങ്ങൾ സന്ദർഭോചിതമായി ചിത്രീകരിക്കും. കളം പൂജിച്ച ശേഷം സർപ്പം തുള്ളൽ ആരംഭിക്കും.
പൂരക്കളി ഭഗവതി ക്ഷേത്രത്തിലും കാവുകളിലും മീനമാസത്തിലെ പൂരത്തിന് സമാപിക്കത്തക്കവിധം ഒൻപത് നാളുകളിലായി അവതരിക്കപ്പെടുന്ന അനുഷ്ഠാന കലയാണിത്. ഒപ്പന മുസ്ലിം സ്ത്രീകൾ നടത്തുന്ന ഒരു സാമൂഹിക വിനോദമായ ഒപ്പനക്ക് 500 വർഷത്തെ പഴക്കം കൽപ്പിക്കപ്പെടുന്നു. ഈ കല അവതരിപ്പിക്കുന്നതിന് 10-15 വരെ ആളുകളെങ്കിലും വേണം. വധുവിനെ ഇരുത്താനുള്ള ഒരു പീഠം മാത്രമാണ് അരങ്ങ്. ഓണത്തല്ല്. ചെറുപ്പക്കാരുടെ ഓണക്കാലത്തെ ഒരു വിനോദമാണിത്.ഓണപ്പട,തല്ല്,കയ്യാങ്കളി എന്നീ പേരുകളിലും ഇതറിയപ്പെടുന്നു