ഗവ. യു പി എസ് കൊഞ്ചിറവിള/അക്ഷരവൃക്ഷം/സംഗമം

Schoolwiki സംരംഭത്തിൽ നിന്ന്
13:07, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43245 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സംഗമം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സംഗമം

പച്ചപ്പരപ്പാം നെൽപ്പാടങ്ങളും
നിൽക്കും കതിരണിനെല്ലുകളും
പൊൻനിറം നൽകും വയലുകളിൽ
പണിചെയ്യും പണിയാളുകളും
ഇവരുടെ സംഗമം ഒന്നല്ലേ
പല പല ശബ്ദത്തോടു വരും
നദിയും പുഴയും തോടുകളും
ഇവയെല്ലാമൊരുമിക്കുമീ-
കടലിൻ സംഗമം ഒന്നല്ലേ
മർത്യർ തമ്മിൽ ഒന്നല്ലെന്ന
വാക്യമതങ് മറന്നേക്കൂ
മർത്യർ തമ്മിൽ ഒന്നാണെന്ന
സങ്കൽപ്പത്തെ ഉയർത്തിടൂ
സങ്കൽപ്പത്തെ ഉയർത്തിടൂ
 

ശ്രേയ എസ്
3B ഗവ.മോഡൽ യു.പി.എസ് കൊഞ്ചിറവിള
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത