പച്ചപ്പരപ്പാം നെൽപ്പാടങ്ങളും
നിൽക്കും കതിരണിനെല്ലുകളും
പൊൻനിറം നൽകും വയലുകളിൽ
പണിചെയ്യും പണിയാളുകളും
ഇവരുടെ സംഗമം ഒന്നല്ലേ
പല പല ശബ്ദത്തോടു വരും
നദിയും പുഴയും തോടുകളും
ഇവയെല്ലാമൊരുമിക്കുമീ-
കടലിൻ സംഗമം ഒന്നല്ലേ
മർത്യർ തമ്മിൽ ഒന്നല്ലെന്ന
വാക്യമതങ് മറന്നേക്കൂ
മർത്യർ തമ്മിൽ ഒന്നാണെന്ന
സങ്കൽപ്പത്തെ ഉയർത്തിടൂ
സങ്കൽപ്പത്തെ ഉയർത്തിടൂ