എം.ഐ.എം.എൽ.പി.എസ് ആറളം/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക്ഡൗൺ

പ്രതീക്ഷിക്കാത്ത അവധിക്കാലം. ഞാൻ നാലാം ക്ലാസിലാണ് പഠിക്കുന്നത്. എന്റെ സ്കൂളിൽ 4 വരെ മാത്രമേ ക്ലാസുള്ളൂ.അത് കൊണ്ട് തന്നെ ഒരു ദിവസം ഞങ്ങൾ ക്ലാസിൽ സെന്റോഫ് പരിപാടി നടത്തണമെന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അസംബ്ലി വിളിച്ചത്. ഹെഡ്മാസ്റ്റർ പറഞ്ഞു.കോവിഡ് 19 എന്ന രോഗം കാരണം ഇന്ന് സ്കൂൾ അടക്കുകയാണ്.നാളെ മുതൽ സ്കൂൾ ഇല്ല. അപ്പോൾ നമുക്ക് വിഷമമായി.സെന്റോഫും വാർഷികവും നന്നായി ആഘോഷിക്കണം എന്ന് വിചാരിച്ചതായിരുന്നു.പക്ഷെ അത് നമുക്ക് സാധിച്ചില്ല. വീട്ടിൽ എല്ലാവരും ഉള്ളത് കൊണ്ട് അവധിക്കാലും മോശമായില്ല. സ്കൂൾ പൂട്ടിയതിന്റെ പിറ്റെ ദിവസം മുതൽ ഞങ്ങളുടെ വീടിന്റെ മുന്നിലെ അംഗൻവാടിയിലേക്കുള്ള റോഡിന്റെ കോൺക്രീറ്റ് തുടങ്ങി. അവിടെ വരുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ ഭക്ഷണവും വിശ്രമവും എല്ലാം എന്റെ വീട്ടിലാണ്. അവരുടെ പണിയും നോക്കി നിൽക്കും. ലോക്ക് ഡൗൺപ്രഖ്യാപിച്ചതോടെ അവർ വരാതായി. എനിക്ക് സങ്കടമായി. വീട്ടിൽ കുഞ്ഞുവാവയുള്ളത് കൊണ്ട് നേരം പോവുന്നതറിയില്ല .ഇടയ്ക്ക് ഉമ്മയെ സഹായിക്കും.വൈകുന്നേരം ഉപ്പയുടെ കൂടെ ഷട്ടിൽ കളിക്കും.പിന്നെ പത്രത്തിലെ ഏത് പേജ് നോക്കിയാലും കോവിഡ് 19 രോഗത്തെ പറ്റിയുള്ള വാർത്ത മാത്രം. ശരിക്കും പറഞ്ഞാൽ കോവിഡിനെ പറ്റിയുള്ള വാർത്തകൾ വായിച്ചു മടുത്തു. വാട്സാപ്പിലും ഫെയ്സ് ബുക്കിലും എല്ലാം ഇത് മാത്രമായി. രാജ്യത്തും സംസ്ഥാനത്തും ജില്ലയിലും കൂടി വരികയാണെന്ന് കേൾക്കുമ്പോൾ ഭയം തോന്നുന്നു. ഈ പ്രാവശ്യത്തെ വിഷു ലോക്ക് ഡൗൺ കാരണം അയൽക്കാരൊന്നും ആഘോഷിച്ചില്ല. പടക്കത്തിന്റെ ശബ്ദവും കേട്ടില്ല. പുഴയുടെ അടുത്തുള്ള എന്റെ മൂത്താപ്പയുടെ വീട്ടിൽ കൊന്ന പൂത്താൽ അതവിടെ കാണില്ല.എല്ലാവരും പറിച്ച് കൊണ്ട് പോവും. പക്ഷെ ഈ വിഷുവിന് അത് അവിടെ തന്നെ പൂത്തുനിൽക്കുകയാണെന്ന് ഉപ്പ പറഞ്ഞു. പിന്നെ എന്റെ വീട്ടിലെ ചുമരുകൾ ഞാനും അനിയനും കുടി ചിത്രം വരഞ്ഞും എഴുതിയും വൃത്തികേടാക്കിയിരുന്നു. അവിടെയെല്ലാം പെയിൻറടിച്ചു.ഇപ്പോൾ നല്ല ഭംഗിയുണ്ട്. പക്ഷെ കുഞ്ഞനിയത്തി അവിടെ വരഞ്ഞ് വൃത്തികേടാക്കുമോ എന്നൊരു ഭയമുണ്ട്. ഈ ലോകത്തു നിന്നും കോവിഡ് മഹാമാരി മാറട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു...

അമീന ശിഫ
4B എം.ഐ.എം.എൽ.പി.എസ് ആറളം
ഇരിട്ടി  ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം