വാണീവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/കവിത

Schoolwiki സംരംഭത്തിൽ നിന്ന്
11:52, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13385 (സംവാദം | സംഭാവനകൾ) ('{{BoxTop |തലക്കെട്ട് = കൊറോണക്കൊരു ലോക്ക്ഡൌൺ |color = 4}} <ce...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കൊരു ലോക്ക്ഡൌൺ

വുഹാനിൽ തുടങ്ങിയ
കൊറോണ
ആദ്യമൊന്നും കാര്യമാക്കാതെ
നിന്നെയങ്ങ് വളർത്തി .
പിന്നീടത് ചെയിൻ റിയാക്ഷനായി
ചൈനയെയങ്ങു വിഴുങ്ങി.
നിമിഷം പ്രതി മരിച്ചു വീഴുന്നു.
ജീവനുകൾ പാഴില പോൽ.
ഇറ്റലി , അമേരിക്ക , ഫ്രാൻസ്
തുടങ്ങി വൻകിടരാജ്യങ്ങൾ ഓരോന്നും
വീണില്ലേ നിന്റെ കാൽക്കൽ .
വിറച്ചില്ലേ ലോക ജനത .

മരുന്നുകൾക്ക് കീഴടങ്ങാതെ
നീ കളിക്കുന്നുവോ ജാല വിദ്യ
നിന്റെ ഈ കുഞ്ഞു മേനിക്ക്
ആരു നൽകി ഈ കരുത്ത് .
പിടിച്ചു കെട്ടും നിന്നെ ഞങ്ങൾ ഒരു ദിനം
നിനക്ക് നൽകും ഒരു ലോക്ക് ഡൌൺ

നിഹാരിക.കെ
7A വാണീവിലാസം യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ