എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/അക്ഷരവൃക്ഷം/ഈ കാലവും കടന്നു പോകും

Schoolwiki സംരംഭത്തിൽ നിന്ന്
11:40, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kites19112 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഈ കാലവും കടന്നു പോകും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഈ കാലവും കടന്നു പോകും

എല്ലാ ജനങ്ങളുടെയും ജീവൻ എന്നതാണ് കൊറോണ വൈറസ് മൂലം ലോകം നേരിടുന്ന പ്രധാന വെല്ലുവിളികൾ . കൊറോണ എന്ന മഹാമാരി നേരിടാനുള്ള ലളിതമായ മാർഗമാണ് സാമൂഹിക അകലം പാലിക്കുക എന്നത്. ലോകം മുഴുവൻ ഈ മഹാമാരിയുടെ ഭീതിയിലാണ് .കൊറോണ വൈറസ് മൂലം എല്ലാ പ്രവർത്തനങ്ങളും നിശ്ചലമായി .അതുമൂലം വലിയ സാമ്പത്തിക ആഘാതമാണ് ഉണ്ടായത്. അത് നേരിടാൻ നമുക്ക് ചെയ്യാൻ കഴിയുന്ന പ്രവർത്തനങ്ങളാണ് ഇടയ്ക്കിടയ്ക്ക് കഴുകുക,കൈ കഴുകുമ്പോൾ സോപ്പു ഉപയോഗിക്കുക, പുറത്ത് പോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വീടിന് പുറത്തിറങ്ങാതിരിക്കുക,കൂട്ടം കൂടി നിൽക്കാതിരിക്കുക.

                   

 ഈ പ്രവർത്തനങ്ങളെല്ലാം കൊവിഡ് 19 എന്നകൊറോണാ വൈറസിനെ ലോകത്തിൽ നിന്നും നാടു കടത്താനുംനമ്മുടെ ജീവൻ രക്ഷിക്കാനും സഹായകമാണ് .കൊറോണ എന്ന മഹാമാരി എത്രത്തോളം പിടിച്ചുകെട്ടാൻ ആകുമെന്ന് നമ്മുടെ പ്രവർത്തികൾ തീരുമാനിക്കും. നാംനേരിടും ഒറ്റക്കെട്ടായി .

                   

 ഡോക്ടർമാർ, നഴ്സുമാർ ,മറ്റ് ആരോഗ്യ പ്രവർത്തകർ മാധ്യമപ്രവർത്തകർ എന്നിവർ ലോകത്തെ അവരുടെ പ്രവർത്തനങ്ങൾ കൊണ്ട് മാറ്റിമറിച്ചു കഴിഞ്ഞു. അങ്ങനെയുള്ള ആളുകളെ ലഭിച്ചത് കൊണ്ടുതന്നെ ലോകം മുഴുവൻ അവരിൽഅഭിമാനിക്കുന്നു.ആദ്യമായി ഈ രോഗം സ്ഥിരീകരിക്കുന്നത് ചൈനയിലെ വുഹാൻ എന്ന സിറ്റിയിലാണ്. ലക്ഷക്കണക്കിന് ആളുകൾക്ക് രോഗം സ്ഥിരീകരിക്കുകയും  ആയിരക്കണക്കിന് ജീവൻ മരണമടയുകയും ചെയ്തു. പിന്നീട് പല രാജ്യങ്ങളിലേക്കും പടർന്നു.ഇന്ത്യയിലേക്കും. പിന്നീട് പെട്ടെന്ന് തന്നെ കേരളത്തിലേക്കും ജനങ്ങൾ പ്രവാസികളെ പേടിക്കുകയാണ് . ജനങ്ങൾ അവരുടെ വാക്കുകൾ കൊണ്ട് പ്രവാസികളെ മുറിവേൽ പ്പിക്കുകയാണ് എന്തിന് നാംപേടിക്കുന്നു ആശങ്ക വേണ്ട ജാഗ്രത മതി.നാടിന്റെ നട്ടെല്ലായ പ്രവാസികളെ ആരും കുറ്റപ്പെടുത്താതെ അവരുടെയൊക്കെ ജീവന് വേണ്ടി പ്രാർത്ഥിക്കുകയാണ് വേണ്ടത് .പിന്നീടുള്ള പ്രധാന വെല്ലുവിളിയാണ് വ്യാജവാർത്തകൾ . വ്യാജവാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് പതിവാണ് അങ്ങനെയുള്ളവരിൽ വിശ്വസിക്കാതെ അവയുടെ സത്യാവസ്ഥ മനസ്സിലാക്കുകയാണ് വേണ്ടത്. വ്യാജവാർത്തകൾ നമ്മെ പേടിപെടുത്തുക തന്നെ ചെയ്യും.വ്യാജ വാർത്തകളിൽ വിശ്വസിക്കരുത്. കൊറോണാ വൈറസിനെ പറ്റി സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. സത്യമാണോ എന്ന് തിരിച്ചറിയാൻ നമുക്ക് അറിയാവുന്ന ഡോക്ടർ മാരേയോ, ആരോഗ്യ പ്രവർത്തകരേയോ നഴ്സുമാരെയോ വിളിച്ച് അന്വേഷിക്കാം.

                          

 കൊറോണ പ്രതിരോധത്തിൽ മാധ്യമങ്ങളുടെ പങ്ക് വലുതാണ്. ഇങ്ങനെയുള്ള സാഹചര്യത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ മാധ്യമങ്ങളോടും ശക്തിയുള്ള മറ്റൊരു സംവിധാനമില്ല. മാധ്യമങ്ങൾ വഴി സത്യാവസ്ഥകൾ നേരിട്ട് അറിയാൻ സാധിക്കും .

            

കൊറോണ എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ അടിയന്തര ആശ്വാസ നടപടികളുമായി കേന്ദ്രസർക്കാർ മുന്നിൽ നിൽക്കുന്നു .കാരണം എല്ലാവരോടും വീട്ടിൽ സുരക്ഷിതരായി ഇരിക്കാൻ പറഞ്ഞു. ആരോഗ്യ രക്ഷയ്ക്ക് വേണ്ടിയാണ് അങ്ങനെ പ്രഖ്യാപിച്ചത്. പക്ഷേ എല്ലാവർക്കും നാശനഷ്ടങ്ങളുണ്ടായി. അതിനു വേണ്ടി കേന്ദ്ര സർക്കാർ സഹായം ഒരുക്കുന്നുണ്ട് .

           

 ഈ സാഹചര്യത്തിൽ എല്ലാവരും വീടുകളിൽ തന്നെ ഇരിക്കുക കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.സാമൂഹിക അകലം പാലിക്കുക, ഇവയെല്ലാം നിത്യജീവിതത്തിൽ ചെയ്യുകയാണെങ്കിൽ നമുക്ക് തന്നെ കൊവിഡ് 19 എന്ന് കൊറോണാ വൈറസിനെ ചെറുത്ത് തോൽപ്പിക്കാൻ കഴിയും.

സന ഐ.ടി
8 H [[|എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം, മലപ്പുറം, കുറ്റിപ്പുറം]]
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം